പപ്പാ തിരിച്ചുവരൂ... പൈലറ്റിന്റെ മകള്‍ ഫേസ്ബുക്കില്‍!!!
ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ ക്യുസെഡ് 8501 വിമാനം കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകഴിഞ്ഞോ. ജാവ കടലിന്റെ അടിത്തട്ടിലെത്തി വിമാനം എന്നാണ് ഇന്തോനേഷ്യയിലെ സുരക്ഷാ ഏജന്‍സി തലവനായ സൊലിസ്‌റ്റ്യോ അല്‍പം മുന്‍പ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തുന്നവരും എന്തൊക്കെ പറഞ്ഞാലും അങ്ങനെ വിശ്വസിക്കാന്‍ കഴിയാത്ത ചിലരുണ്ട്.
പപ്പാ തിരിച്ചു വരൂ, എനിക്ക് പപ്പയെ കാണണം എന്നാണ് ക്യുസെഡ് 8507 വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഇറിയാന്റോയുടെ മകള്‍ ഫേസ്ബുക്കില്‍ എഴുതുന്നത്. ഇന്തോനേഷ്യയിലെ ഓണ്‍ലൈന്‍ പത്രമായ കോമ്പസ് കോമാണ് ഇറിയാന്റോയുടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആഞ്ജല മകള്‍ ആഞ്ജലയുടെ ഈ പോസ്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഇറിയാന്റോയുടെ ചിത്രം അപ്ലോഡ് ചെയ്താണ് കരളലിയിപ്പിക്കുന്ന ഈ വാക്കുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റില്‍ എഴുതിയിട്ടത്. പപ്പാ തിരിച്ചുവരൂ, എനിക്ക് പപ്പയെ വേണം. എന്റെ അടുത്തേക്ക് തിരിച്ചുവരൂ പപ്പാ. എനിക്ക് പപ്പയെ കാണണം. ഇറിയാന്റോയുടെ രണ്ട് പെണ്‍മക്കളും സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഭാര്യ ജോലി ചെയ്യുന്നില്ല.
യാത്രക്കാരും ജീവനക്കാരുമായി 162 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 155 പേര്‍ ഇന്തോനീഷ്യയില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ തെക്കന്‍ കൊറിയക്കാര്‍. സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും വിമാനത്തില്‍ ഉണ്ടായിരുന്നു. രാവിലെ എട്ടരയോടെ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം ക്യുസെഡ് 8501.












Click it and Unblock the Notifications