കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരോഹിതര്‍ക്ക് വിവാഹം വിലക്കരുതേ...പാപ്പക്ക് കത്ത്

  • By Soorya Chandran
Google Oneindia Malayalam News

വത്തിക്കാന്‍: ഇപ്പോഴത്തെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്കാ സമൂഹത്തിന്റെ ഇടയനല്ല, വിപ്ലവകാരിയാണെന്നാണ് സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ മാര്‍പാപ്പയുടെ പുരോഗമനാത്മക നിലപാടുകളെ പ്രതീക്ഷയോടെ കാണുന്ന ഒരു വിഭാഗം ക്രിസ്യീയ വിശ്വാസികളുമുണ്ട്.

കത്തോലിക്ക സഭയിലെ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ല. ഈ നിയമം പിന്‍വലിക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്ന് പലപ്പോഴായി ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഒരു സംഘം സ്ത്രീകള്‍ മാര്‍പാപ്പക്ക് കത്തെഴുതിയിരിക്കുന്നു.

Pope Francis

'പ്രിയപ്പെട്ട മാര്‍പാപ്പ, ഞങ്ങള്‍ പുരോഹിതരുമായി പ്രണയത്തിലാണ്. തീവ്ര പ്രണയത്തില്‍ . പക്ഷേ സഭാ നിയമം മൂലം ഞങ്ങള്‍ നിശബ്ദരാണ്. പുരോഹിതര്‍ക്ക് വിവാഹം നിഷേധിക്കുന്ന നിയമം ഒഴിവാക്കണം.'

ഇറ്റലിയിലെ വിവധ സ്ഥലങ്ങളില്‍ നിന്നുള്ള 26 സ്ത്രീകളാണ് കത്തെഴുതിയിരിക്കുന്നത്. പേരും സ്ഥലവും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് തങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും പുരോഹിതരുമായി കടുത്ത പ്രണയത്തിലുള്ള അനേകം സ്ത്രീകളുടെ ആവശ്യമാണെന്നും ഇവര്‍ പറയുന്നു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ബന്ധങ്ങളുണ്ട്. ഒന്നുകില്‍ പുരോഹിതന്‍ പൗരോഹത്യം ഉപേക്ഷിക്കണം, അല്ലെങ്കില്‍ രഹസ്യ ബന്ധം തുടരണം. ഇത് മാത്രമേ നിലവില്‍ വഴിയുള്ളൂ. ഇത് പല കടുത്ത മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടത്രെ.

എന്തായാലും ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇതുവരെ ലഭിച്ച ഏറ്റവും രസകരവും അതിലേറെ ഗൗരവതരവുമായ കത്തായിരിക്കും ഇത്. കത്തോലിക്ക സഭയിലെ പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സഭ തയ്യാറായിരുന്നു. ആരോപണ വിധേയരായ പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കാനും സഭാനേതൃത്വം തയ്യാറായി വരികയാണ്.

English summary
"Papa we want to get married", women having affairs with Catholic priests plead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X