Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭിചാരക്കുറ്റം ചുമത്തി സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു

മെല്‍ബണ്‍: ആഭിചാരക്കുറ്റം ചുമത്തി നാലു സ്ത്രീകളെ ജനക്കൂട്ടം പ്രാകൃതമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. പപുവ ന്യൂഗനിയയിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശത്ത് ആഭിചാരക്രിയ നടത്തുന്നതും അതില്‍ അന്ധമായി വിശ്വസിക്കുന്നതും പതിവാണ്. ഇതാണ് ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലത്തെ ഒരാള്‍ രോഗബാധിതനായത് സ്ത്രീകള്‍ ആഭിചാരക്രിയ നടത്തിയതുകൊണ്ടാണെന്നാണ് ജനക്കൂട്ടത്തിന്റെ ആരോപണം. ആഭിചാരക്രിയയിലൂടെ ഇവര്‍ അദൃശ്യരായി ഇയാളുടെ ഹൃദയം കവര്‍ന്നെടുത്തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിനിടയില്‍ ഹൃദയം അതേസ്ഥാനത്ത് തിരിച്ചുവെക്കാനും ജനക്കൂട്ടം ആവശ്യപ്പെടുന്നുണ്ട്.

rape-latest

അക്രമികളുടെ കൈയ്യില്‍ നീളമുള്ള വാളുകളുമുണ്ട്. വാളകൊണ്ട് കഴുത്തില്‍ വെച്ച് ഹൃദയം എവിടെയാണ് ഒളിപ്പിച്ചതെന്നു ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അഞ്ചു കുട്ടികളുടെ അമ്മയാണെന്നും ഉപദ്രവിക്കരുതെന്നും ഒരു സ്ത്രീ കെഞ്ചിപ്പറഞ്ഞു. ജനക്കൂട്ടത്തിന്റെ കൈയ്യില്‍ നിന്നും സ്ത്രീകള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്.

ഹൃദയം അതേസ്ഥലത്ത് കൊണ്ടുവെച്ചന്ന് അക്രമിസംഘം സ്വയം സ്ഥിരീകരിച്ചശേഷമാണ് സ്ത്രീകളെ വിട്ടയച്ചത്. മര്‍ദ്ദനത്തില്‍ സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. ഒരു സ്ത്രീ അതീവഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ ദൃശ്യം പരിശോധിച്ചശേഷം പ്രതികളെ പിടികൂടാനുള്ള അന്വേഷണം പോലീസ് തുടങ്ങിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+