Get Updates
Get notified of breaking news, exclusive insights, and must-see stories!

2000ത്തിലധികം പേർ ജീവനോടെ മണ്ണിനടിയിലായി; വൻ ദുരന്തം, വിറങ്ങലിച്ച് പാപുവ ന്യൂ ​ഗിനിയ

പോർട്ട് മോറെസ്ബി: പാപുവ ന്യൂ ​ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2000 ത്തിൽ അധികം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. ഉൾ​ഗ്രാമത്തിൽ ആണ് വൻ തോതിൽ മണ്ണിടിഞ്ഞത്. ദുരന്തന്റെ വ്യാപ്തി അധികൃതർ യു എന്നിനെ അറിയിച്ചു. ദുരന്തത്തിൽ രണ്ടായിരത്തിലധികം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായും വൻ നാശനഷ്ടം ഉണ്ടായതായും രാജ്യത്തെ ദേശീയ ദുരന്ത കേന്ദ്രം പോർട്ട് മോറെസ്ബിയിലെ ആണ് യു എൻ ഓഫീസിനെ അറിയിച്ചത്.

രാജ്യ തലസ്ഥാനമായ പോർട് മോറസ്ബിയിൽ നിന്ന് 600 കിലോ മീറ്റർ വടക്ക് പടിഞ്ഞാറുള്ള എൻ​ഗ പ്രവിശ്യയിലെ യാംബലി ​ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് അപകടം ഉണ്ടായത്. 150 ലേറെ വീടുകൾ പൂർണമായി മണ്ണിനടിയിലായി. രാജ്യത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Papua New Gunea

റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. വലിയ ബുൾഡോസറുകൾക്ക് പ്രദേശത്തേക്ക് എത്താൻ കഴിയുന്നില്ല. ഹെലികോപ്റ്ററിലാണ് രക്ഷാപ്രവർത്തകരെ അവിടെ എത്തിച്ചത്. ആളുകൾ തിങ്ങിനിറഞ്ഞ് താമസിക്കുന്നതിടത്തായിരുന്നു അപകടം. ഏതാണ്ട് 4000 ത്തോളം പേരാണ് യാംബലി ​ഗ്രാനമത്തിൽ താമസിച്ചുവരുന്നതെന്നാണ് കണക്ക്.

എന്നിരുന്നാലും, അവസാനത്തെ വിശ്വസനീയമായ സെൻസസ് 2000-ൽ ആയതിനാൽ കൃത്യമായ ജനസംഖ്യാ കണക്കുകൾ ബുദ്ധിമുട്ടാണ്. 2024-ൽ ഒരു പുതിയ സെൻസസ് ആസൂത്രണം ചെയ്തിട്ടുണ്ട്. പാപ്പുവ ന്യൂ ഗിനിയയുടെ (പി എൻ ജി) പ്രതിരോധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള എമർജൻസി ക്രൂ ഉണ്ടായിരുന്നു, എന്നാൽ ആദ്യ എക്‌സ്‌കവേറ്റർ ഞായറാഴ്ച വൈകിയാണ് സ്ഥലത്ത് എത്തിയതെന്ന് യു എൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+