Viral Video: മോദിയുടെ കാലുതൊട്ട് സ്വീകരിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി; വൈറലായി വീഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഞായറാഴ്ച പാപുവ ന്യൂ ഗിനിയയിലെത്തി. അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ മോദിയുടെ പാദങ്ങളിൽ തൊട്ടാണ് സ്വീകരിച്ചത്. ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയ സന്ദർശനം നടത്തുന്നത്.
"ജപ്പാൻ സന്ദർശനത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി പാപുവ ന്യൂ ഗിനിയയിലേക്ക് പറന്നു," പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. പാപ്പുവ ന്യൂ ഗിനിയയിൽ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യൻ പ്രവാസികളുടെ വൻ വരവേൽപ്പും ലഭിച്ചു. അവർ അദ്ദേഹത്തെ കണ്ടപ്പോൾ ആഹ്ലാദിക്കുന്നതും പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുക്കുന്നതും കാണാമായിരുന്നു. ജി 7 അഡ്വാൻസ്ഡ് എക്കണോമികളുടെ ഉച്ചകോടിക്കായി ജപ്പാൻ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി മോദി ഞായറാഴ്ച രാജ്യത്തേക്ക് തിരിച്ചിരുന്നു.

പാപ്പുവ ന്യൂ ഗിനിയയിൽ, ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാമത് ഉച്ചകോടിക്ക് അദ്ദേഹം തിങ്കളാഴ്ച്ച സംയുക്തമായി ജെയിംസ് മറാപെക്കൊപ്പം ആതിഥേയത്വം വഹിക്കും. "ഈ സുപ്രധാന ഉച്ചകോടിയിൽ (എഫ്‌ഐപിഐസി) പങ്കെടുക്കാനുള്ള ക്ഷണം 14 പസഫിക് ദ്വീപ് രാജ്യങ്ങളും (പിഐസി) സ്വീകരിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്," എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തിൽ ആയിരുന്ന ഇരുവരുടേയും കൂടിക്കാഴ്ച.
യുക്രൈൻ യുദ്ധം ലോകത്തിലെ ഏറ്റവും പ്രധാന പ്രശ്‌മാണ് എന്നും. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ലെന്നും പ്രധാനമന്ത്രി മോദി സെലൻസ്‌കിയോട് പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നം ആണെന്നു യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും താനും കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക


Click it and Unblock the Notifications