ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം സംഭവിച്ചേക്കാം
ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പഠനം. ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2,644 അമ്മമാരെ ഇതിനായി പഠനവിധേയരാക്കിയെന്ന് ഗവേഷകര്‍ പറയുന്നു. ഏതൊക്കെ മരുന്നുകളാണ് ഗര്‍ഭാവസ്ഥയില്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രധാനമായും നിരീക്ഷിച്ചത്.
ഇവരില്‍ പാരസെറ്റമോള്‍, വേദന സംഹാരി തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ കുട്ടികളില്‍ ഓട്ടിസവും കുട്ടികളിലുളള വളര്‍ച്ചാക്കുറവും സംഭവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ചില കുട്ടികളില്‍ വേഗതയോടെ പ്രതികരിക്കാനും മറ്റുമുള്ള ശേഷി ഇല്ലാതാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

അഞ്ചുവയസാകുമ്പള് കുട്ടികളില്‍ പഠനവൈകല്യവും മറ്റും ഇതുമൂലം കണ്ടുവരുന്നുണ്ട്. അതേസമയം നാഷണല്‍ ഔട്ട്സ്റ്റിക് സൊസൈറ്റി പറയുന്നത് ഇതേക്കുറിച്ച് അന്തിമമായ നിഗമനത്തിലെത്തിയിട്ടില്ലെന്നാണ്. ജനിതക വൈകല്യം ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും ഓട്ടിസം കണ്ടുവരുന്നുണ്ട്. പാരസെറ്റമോള്‍ ഓട്ടിസത്തിന് കാരണമാകുന്നുണ്ടോയെന്നുള്ള കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്.
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോള്‍ മനുഷ്യരില്‍ കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമല്ലാതെ ഇവ കഴിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് പാരസെറ്റമോള്‍.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications