ഇങ്ങനെയൊക്കെ ചാടാമോ..? 380അടി മുകളില്‍ നിന്നു താഴേക്ക് ചാടി അഭ്യാസപ്രകടനം
വാഷിംഗ്ടണ്‍: 380 അടി മുകളില്‍ നിന്നും ചാടിയാല്‍ എങ്ങനെയിരിക്കും. ഓര്‍ക്കുമ്പോള്‍ തന്നെ തലകറങ്ങുന്നില്ലേ..? എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ കാണാന്‍ തയ്യാറായിക്കോളൂ. പാരച്യൂട്ടിനെ ക്ലിപ് വഴി ശരീരവുമായി ഘടിപ്പിച്ച് 380 അടി മുകളില്‍ നിന്നും ചാടിയുള്ള അഭ്യാസ പ്രകടനം കാണേണ്ട കാഴ്ച തന്നെയാണ്.
അമേരിക്കന്‍ ബേസ് ജംപര്‍ ജോഷ് മിര്‍മാന്റ് ആണ് ഇങ്ങനെയൊരു അതിസാഹസിക പ്രകടനം നടത്തിയത്. തായ്‌ലാന്റിലെ ടോയ്‌സായ് പര്‍വത മുകളില്‍ നിന്നുമാണ് ഇയാള്‍ ചാടിയത്. ഇരുമ്പുകൊണ്ടു നിര്‍മിതമായ ക്ലിപ് ശരീരത്തിനു പുറകുവശത്ത് തുളച്ചു കയറ്റി അതിലേക്ക് പാരച്യൂട്ട് ഘടിപ്പിച്ചാണ് താഴേക്കു ചാടിയത്.

കാണികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ജോഷ് മിര്‍മാന്റെ പറക്കല്‍. സാഹസിക പറക്കല്‍ കഴിഞ്ഞു തിരിച്ചെത്തുന്ന ജോഷിന്റെ ശരീരഭാഗത്ത് ചോരയൊലിക്കുന്ന ദൃശ്യങ്ങളും കാണാം. പുറത്ത് ഇരുമ്പു കമ്പി തുളച്ചു കയറ്റിയ ഭാഗത്തുനിന്നാണ് ചോര വന്നത്. ഏവരെയും അമ്പരിപ്പിക്കുന്ന അഭ്യാസപ്രകടനമായിരുന്നു അത്.












Click it and Unblock the Notifications