24 മണിക്കൂറും മകളായിരുന്നാൽ മതി;ശമ്പളം അച്ഛനും അമ്മയും നൽകും; ശമ്പളത്തുക കണ്ടാൽ ഞെട്ടും
പണിക്ക് പോകാതെ പണം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അതിന് ലോട്ടറിയോ മറ്റും അടിക്കണമെന്നായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന ചിന്ത. പഠനം ഒക്കെ കഴിഞ്ഞാൽ ജോലി ചെയ്ത് മാതാപിതക്കളെ ഒക്കെ നോക്കുന്നതാണല്ലോ പൊതുവേ നമ്മൾ കണ്ടുവരുന്ന രീതി. പണിക്കൊന്നും പോകാതെ വീട്ടിൽ തന്നെ ഇരുന്നാൽ വീട്ടുകാരും നാട്ടുകാരുമൊക്കെ പറഞ്ഞുതുടങ്ങും. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു യുവതിയെക്കുറിച്ചാണ്, ഈ യുവതിയെക്കുറിച്ച് അറിഞ്ഞു കഴിയുമ്പോൾ തീർച്ചയായും നിങ്ങൾക്ക് അസൂയ വരും. അതിനുള്ള കാരണം എന്താണെന്നോ? വിശദമായി വായിക്കാം.
സാധാരണ ജോലി ഭാരം അധികമായാലും, ജോലി ചെയ്ത് മടുത്ത് തുടങ്ങിയാലും, മനസ്സും ശരീരവും തളർന്നുകഴിഞ്ഞാലും ചുറ്റുമുള്ളവർ എന്ത് പറയുമെന്ന് കരുതി ജോലിക്ക് പോകേണ്ട അവസ്ഥയിൽ കഴിയുന്ന ഒരുപാട് പേരുണ്ട്. ഈ 40 കാരി ഒരു ഏജൻസിയിലാണ് ജോലി ചെയ്യുന്നത്. സമ്മർദ്ദം, നിരന്തരമുള്ള കോളുകൾ, വിശ്രമമില്ലാത്ത പണി.

എന്നാൽ ഇനി ഈ യുവതിക്ക് പണിക്ക് പോകേണ്ട,, മാസം 46,800 രൂപ ലഭിക്കുകയും ചെയ്യും. പണി ഇല്ലാ എന്ന് പറയാൻ പറ്റില്ല പൂർണസമയവും മകളായിരിക്കുക, ഇതാണ് പണി. അതെ. അച്ഛനും അമ്മയും ഇത്ര വലിയ തുക മാസവരുമാനമായി നൽകാൻ തയ്യാറായതോടെയാണ് 15 വർഷമായി ചെയ്യുന്ന ജോലി യുവതി നിർത്തിയത്. തങ്ങളുടെ പെൻഷൻ തുകയിൽ നിന്നാണ് മകൾക്ക് ശമ്പളം നൽകുന്നത്.
"സ്നേഹം നിറഞ്ഞ ഒരു തൊഴിൽ" എന്നാണ് അവൾ തന്റെ പുതിയ റോളിനെ വിശേഷിപ്പിക്കുന്നത്. യുവതി തന്റെ ദിവസം ആരംഭിക്കുന്നത് അവളുടെ മാതാപിതാക്കളോടൊപ്പം നൃത്തം ചെയ്യുന്നതിലൂടെയാണ്, തുടർന്ന് പലചരക്ക് ഷോപ്പിംഗിനായി അവരുടെ ഒപ്പം പോകും. തുടർന്ന് വൈകുന്നേരങ്ങളിൽ അവളുടെ പിതാവിനൊപ്പം അത്താഴം പാകം ചെയ്യുകയും ചെയ്യുന്നു.
ഇലക്ട്രോണിക് സംബന്ധിയായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം അവൾക്കാണ്, ഡ്രൈവറുടെ ഇവർ തന്നെയാണ് ചെയ്യുന്നത്. എല്ലാ മാസവും ഒന്നോ രണ്ടോ കുടുംബ യാത്രകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്റെ പുതിയ ജോലിയിൽ അവർ സന്തോഷവതിയാണ്.
തന്റെ പുതിയ ജോലിയിൽ തനിക്ക് വിശ്രമിക്കാനായി സമയം കിട്ടുന്നുണ്ട്. പക്ഷേ "സമ്മർദത്തിന്റെ ഏറ്റവും വലിയ ഉറവിടം ഇപ്പോഴും കൂടുതൽ പണം സമ്പാദിക്കാനുള്ള ആഗ്രഹമാണ്" എന്ന് തോന്നുന്നു എന്നതാണെന്ന് അവർ പറയുന്നു,.












Click it and Unblock the Notifications