മാതാപിതാക്കളെ കൊന്ന് പാകം ചെയ്ത് ലഞ്ച് ബോക്‌സിലാക്കി!
ഹോങ്കോംഗ്: അച്ഛനും അമ്മയ്ക്കും പ്രായമായാല്‍ എന്ത് ചെയ്യും. കൂടെ താമസിപ്പിച്ച് പരിചരിക്കും എന്ന് മുതല്‍ വൃദ്ധസദനങ്ങളില്‍ ആക്കും എന്ന് വരെ വിവിധങ്ങളായ മറുപടികള്‍ കിട്ടിയേക്കും. എന്നാല്‍ കൊന്ന് പാചകം ചെയ്ത് ലഞ്ച് ബോക്‌സിലാക്കി വിതരണം ചെയ്യും എന്ന് ആരെങ്കിലും പറയുമോ. ഹോങ്കോംഗില്‍ ഒരാള്‍ ചെയ്തിരിക്കുന്നത് അക്ഷരാര്‍ഥത്തില്‍ അതാണ്.
ഹെന്റി ചോ 30 കാരനാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് ബാര്‍ബിക്യു പോലെ ചുട്ടെടുത്ത് ലഞഅച് ബോക്‌സിലാക്കിയത്. 36 കാരനായ ചുന്‍ കിയുടെ സഹായത്തോടെയായിരുന്നു ഹെന്റിയുടെ പരീക്ഷണം. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ് ആപ്പ് പ്രൊഫൈലില്‍ ഹെന്റി സ്വയം വിശേഷിപ്പിക്കുന്നത് മനോരോഗി എന്നാണത്രെ.

മാസങ്ങളാണ് ഹെന്റി അച്ഛനെയും അമ്മയെയും കൊല്ലാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി ചെലവഴിച്ചത്. കത്തികള്‍, ഫ്രിഡ്ജ്, മൈക്രോവേവ് അടുപ്പുകള്‍ എന്ന് വേണ്ട റൈസ് കുക്കര്‍ വരെ ഹെന്റിയും കൂട്ടുകാരനും സജ്ജീകരിച്ചു. ഹെന്റിയുടെ അച്ഛന്‍ ചോ വാംഗ് കി (65) അമ്മ സിയു യുറ്റ് സി (62) എന്നിവരുടെ മൃതദേഹങ്ങള്‍ രണ്ട് ഫ്രിഡ്ഡുകളിലായാണ് ലഞ്ച് ബോക്‌സുകളില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്.
ഹെന്റിയുടെ ഫ്‌ലാറ്റില്‍ നിന്നും ഇവരുടെ മറ്റ് ശരീരഭാഗങ്ങളും പോലീസിന് കണ്ടുകിട്ടിയിട്ടുണ്ട്. ബാര്‍ബിക്യു ചെയ്ത പന്നിയുടേത് പോലെ തോന്നിപ്പിക്കാന്‍ വേണ്ടിയാണത്രെ മൃതദേഹങ്ങള്‍ പാചകം ചെയ്തത്. മൃതദേഹങ്ങള്‍ കളയാനുള്ള എളുപ്പവഴി എന്ന നിലക്കാണ് ഇത് ലഞ്ച് ബോക്‌സുകളില്‍ നിറച്ചത്. അച്ഛനെയും അമ്മയെയും കാണാനില്ല എന്ന ഹെന്റി തന്നെയാണ് ബന്ധുക്കളെയും കൂട്ടുകാരെയും അറിയിച്ചത് എന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications