കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂചിക്കെതിരെ ജനങ്ങൾ; കുട്ടികളുടെ പുസ്തകത്തിൽ നിന്ന് സൂചിയുടെ ഭാഗം മാറ്റണം, കാരണം റോഹിങ്ക്യൻ വിഷയം

2017 ൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കുട്ടികളുടെ മാസികയായ ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ് എന്ന പുസ്തകത്തിൽ നിന്ന് സൂചിയുടെ പേര് നീക്കണമെന്നുള്ള ആവശ്യവുമായി ഒരു കൂട്ടം രക്ഷിതാക്കൾ രംഗത്തെത്തിയി

  • By Ankitha
Google Oneindia Malayalam News

നയ്പിഡാവ്: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാർ സർക്കാർ ജനങ്ങൾക്ക് അനുകൂലമായ തീരുമാനമെടുത്തിട്ടും സർക്കാർ ഇപ്പോഴും പ്രതിപ്പട്ടികയിൽ തന്നെ. 2017 ൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കുട്ടികളുടെ മാസികയായ ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ് എന്ന പുസ്തകത്തിൽ നിന്ന് സൂചിയുടെ പേര് നീക്കണമെന്നുള്ള ആവശ്യവുമായി ഒരു കൂട്ടം രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട് . ജീവിതത്തിൽ കടുത്ത വെല്ലുവിളികൾ അതിജീവിച്ച് ജീവിതത്തിൽ ഉയർച്ച നേടിയ സ്ത്രീകളെ കുറിച്ചുള്ള താണ് ഗുഡ്നെറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ് എന്ന പുസ്തകം

 ഭീതിയിൽ ജനങ്ങൾ; പാകിസ്താനിൽ കനത്ത സുരക്ഷയിൽ ക്രിസ്മസ് ആഘോഷം ഭീതിയിൽ ജനങ്ങൾ; പാകിസ്താനിൽ കനത്ത സുരക്ഷയിൽ ക്രിസ്മസ് ആഘോഷം

rohiygyn

മ്യാൻമാർ നേതാവ് ഒങ്സാൻ സൂചിയെ കൂടാതെ അമേലിയ എർഹാട്, ഹിലറി ക്ലിന്റൻ, സെറീന വില്യംസ് തുടങ്ങി നൂറോളം പ്രമുഖ വനിതകളുടെ ജീവിതകഥ പുസ്തകത്തിലുണ്ട്. ജീവിത ലക്ഷ്യം നേടുന്നതിനായി പെൺകുട്ടികൾ പ്രചോദനം നൽകുന്നതാണ് ഈ പുസ്തകം. ഈ മാഗസീനിൽ സൂചിയുടെ അധ്യായമാണ് ഏറ്റവും ഹൈലറ്റായിട്ടുള്ളത്. മ്യാൻമാറിൽ റോഹിങ്ക്യൻ അഭയാർഥികൾക്ക് നേരെയുള്ള വംശീയ ആക്രമണവും തുടർന്ന് മ്യാൻമാർ സർക്കാർ സ്വീകരിച്ച നടപടികളുമാണ് സൂചിയ്ക്ക് തിരിച്ചടിയായത്.

 റോഹിങ്ക്യൻ വിഷയം തിരിച്ചടിയായി

റോഹിങ്ക്യൻ വിഷയം തിരിച്ചടിയായി

റോഹിങ്ക്യൻ വിഷയം സൂചിയുടെ പ്രതിഛായയെ തന്നെ തകിടം മറിച്ചിരുന്നു. മ്യാൻമാറിൽ റോഹിങ്ക്യകൾക്കെതിരെയുണ്ടായിരുന്ന സൈനിക നടപടിയെ ന്യായികരിച്ചാണ് സൂചി രംഗത്തെത്തിയത്. ഇത് ആഗോളതലത്തിൽ തന്നെ വൻ ചർച്ച വിഷയമായിരുന്നു. സമാധാനത്തിനു ലഭിച്ച നോബൈൽ സമ്മനം വരെ തിരിച്ചെടുക്കണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുസ്തകത്തിൽ നിന്ന് സൂചിയുടെ ജീവിതകഥ പുസ്​തകത്തിൽനിന്ന്​ നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരുകൂട്ടം രക്ഷിതാക്കൾ രംഗത്തെത്തിയത്.

സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങൽ

സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങൽ

റോഹിങ്ക്യൻ അഭയാർഥി പ്രശ്നം പരിഹരിച്ചിട്ടും നഷ്ടപ്പെട്ട സർക്കാരിന്റെ പ്രതിച്ഛായ തിരിച്ചു പിടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. റോഹിങ്ക്യൻ പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. സൈനിക നടപടിയെ അനുകൂലിക്കുകയാണ് സൂചി ഉൾപ്പെടെയുള്ള അധികാരികൾ ചെയ്തത്. ഇത് ജനങ്ങളുടെ ഇടയിലും ആഗോള തലത്തിലും വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുൾപ്പെടെ മ്യാൻമറിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

പ്രശ്നങ്ങൾ പരിഹരിച്ചു

പ്രശ്നങ്ങൾ പരിഹരിച്ചു

സൈനിക ആക്രമണത്തെ തുടർന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യൻ ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ജനങ്ങളുടെ ഒഴുക്കിനെ തുടർന്ന് ഐക്യരാഷ്ട്രസഭയും ബംഗ്ലാദേശ് സർക്കാരും രാജ്യത്തിലേയ്ക്ക് മടക്കി വിളിക്കണമെന്ന് അറിയിച്ചിരുന്നു. രാജ്യങ്ങളുടെ നിരന്തരമുള്ള അഭ്യർഥന മാനിച്ച് സർക്കാറും ബംഗ്ലാദേശും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. അഭയാർഥികളുടെ പുനരധിവാസം സംബന്ധിച്ച് ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായിൽ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി അഭയാർഥികൾക്ക് സ്വന്തം രാജ്യമായ മ്യാൻമാറിലേയ്ക്ക് മടങ്ങാം. കൂടാതെ റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ മ്യാൻമാർ സർക്കാർതയ്യാറാണെന്നു അറിയിച്ചിട്ടുണ്ട്.

തിരിച്ചറിയൽ കാർഡു നൽകും

തിരിച്ചറിയൽ കാർഡു നൽകും

സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി പോകുന്നത് ഭീതിയോടെയാണെന്നു റോഹിങ്ക്യൻ ജനങ്ങൾ അറിയിച്ചിട്ടുണ്ട്. ദുരന്തം വീണ്ടും ആവർത്തിക്കുമോ എന്ന് ഭീതി അവർക്കുണ്ട്. എന്നാൽ
റോഹിങ്ക്യൻ ജനങ്ങളെ മ്യാൻമാറിലേയ്ക്ക് മടക്കി അയക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ വാദം. എന്നാൽ മ്യാൻമാറിലേയ്ക്ക് തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകുംമെന്നും ദുരന്തം അവാർത്തിക്കില്ലെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

English summary
It is one of the most popular children’s books of 2017, a collection of stories about female role models from Amelia Earhart and Marie Curie to Hillary Clinton and Serena Williams, inspiring girls to aim high and challenge the status quo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X