ദുബായില്‍ സന്ദര്‍ശക വിസയിലെത്തിയ കുടുംബം, കുഞ്ഞിനെ ടാക്സിയില്‍ മറന്നുവച്ചു; പിന്നീട് നടന്നത്...
അല്‍ റിഗ്ഗയിലെ ഹോട്ടലില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തിയപ്പോഴാണ് ദമ്പതികള്‍ നവജാതശിശുവിനെ മറന്നുപോയത്.
ദുബായ്: വിനോദസഞ്ചാര വിസയില്‍ ദുബായിലെത്തിയ കുടുംബം ടാക്സിയില്‍ കുഞ്ഞിനെ മറന്നുവച്ചു. അല്‍ റിഗ്ഗയിലെ ഹോട്ടലില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തിയപ്പോഴാണ് ദമ്പതികള്‍ നവജാതശിശുവിനെ മറന്നുപോയത്.
വിമാനത്താവളത്തില്‍ എത്തിയ ഭാര്യയും ഭര്‍ത്താവും ബാഗുകളും ലഗേജുമൊക്കെ എടുത്ത് പുറത്തുവച്ചെങ്കിലും കുഞ്ഞിനെ എടുത്തില്ല. പിന്നീട് നടന്നു പോകുകയും ചെയ്തു.

പിന്നീടാണ് കുഞ്ഞിനെ ഓര്‍ത്തത്. അപ്പോഴേക്കും ടാക്സി വിമാനത്താവളം വിട്ടുപോയിരുന്നു. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഗള്‍ഫ് രാജ്യത്തുള്ള ദമ്പതികള്‍ക്കാണ് ഈ അബദ്ധം പറ്റിയതെന്ന് കേണല്‍ മുബാറക് മുഹമ്മദ് സലീം പറഞ്ഞു.

കാറില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് ഭാര്യയാണ്. അവര്‍ നടന്നുപോവുകയും ചെയ്തു. പിന്നീടാണ് ഭര്‍ത്താവ് ഇറങ്ങിയത്. ഭാര്യയുടെ കൈയില്‍ കുഞ്ഞുണ്ടെന്നാണ് കരുതിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവ് കുഞ്ഞിനെ എടുക്കുമെന്ന് ഭാര്യയും കരുതി.

രണ്ടുപേരും എടുക്കാത്ത കുഞ്ഞ് ആ സമയവും കാറില്‍ കിടക്കുകയായിരുന്നു. ദുബായ് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ (ആര്‍ടിഎ) രുമായി ചര്‍ച്ച നടത്തി. ജിപിഎസ് ട്രാക്ക് ചെയ്താണ് ടാക്സി ഡ്രൈവറുമായി ബന്ധപ്പെട്ടത്.

എന്നാല്‍ ഫോണ്‍ വരുന്നവരെ ടാക്സി ഡ്രൈവര്‍ കുഞ്ഞ് കാറിലുള്ള കാര്യം അറിഞ്ഞിരുന്നില്ല. വിവരം ലഭിച്ചപ്പോഴാണ് കാര്‍ പരിശോധിച്ചത്. ആ സമയം കുഞ്ഞ് കാറില്‍ ഉറങ്ങുകയായിരുന്നു. ഏഴ് പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള കാറായിരുന്നു ഇത്.

കുഞ്ഞിനെ കണ്ട ഡ്രൈവര്‍ ഉടനെ സമീപത്തെ പോലിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കുഞ്ഞിനെ പോലിസ് ഏറ്റെടുത്തു. വിമാനത്താവളത്തില്‍ കുഞ്ഞിനെ കാത്തിരുന്ന മാതാപിതാക്കളെ പോലീസാണ് തിരിച്ചേല്‍പ്പിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications