15 വര്‍ഷം മകളെ ലൈംഗികമായി പീഡിപ്പിച്ച മാതാപിതാക്കള്‍ പോലീസ് പിടിയില്‍
സിഡ്‌നി: 15 വര്‍ഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച ആസ്‌ട്രേലിയന്‍ ദമ്പതികളെ ആജീവനാന്ത തടവ് ശിക്ഷയ്ക്ക് വിധിച്ചു. സിഡിനിയിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
മകളെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ഇവര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കുട്ടിയെ വീടിന് പുറത്ത് പോകാന്‍ അനുവദിക്കാതെ കെട്ടിയിടുകയായിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് ബോക്‌സിലാക്കി അടച്ച് വെച്ചിരുന്നു എന്നും പറയുന്നു.

ദമ്പതികളുടെ പൂര്‍ണവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 59 കാരനായ പിതാവിന് 48 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 36 വര്‍ഷത്തിന് ശേഷം മാത്രമേ ഇയാള്‍ക്ക് പരോള്‍ ലഭിക്കൂ. 51 കാരിയായ മാതാവിന് 16 വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത് ഇവര്‍ക്ക് 11 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മാത്രമേ പരോള്‍ ലഭിക്കൂ.












Click it and Unblock the Notifications