കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ കൊലപാതകിയെ തൂക്കിക്കൊല്ലരുതെന്ന് അച്ഛനമ്മമാര്‍ !!! പിന്നെയോ...?

അമ്യൂസ്‌മെന്റ് സെന്ററില്‍ നടന്ന കവച്ച ശ്രമത്തിനിടെ കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ മാതാപിതാക്കളാണ് പ്രതികളില്‍ ഒരാളായ പോള്‍ സ്‌റ്റോറിയുടെ വധശിക്ഷ നടപ്പാക്കുതെന്ന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

ഫോര്‍ത്ത് വേര്‍ത്ത്: മകനെ വെടിവെച്ച് കൊന്ന ആളെ തൂക്കികൊല്ലേണ്ടെന്ന് രക്ഷിതാക്കളുടെ ഹര്‍ജി. അമ്യൂസ്‌മെന്റ് സെന്ററില്‍ നടന്ന കവച്ച ശ്രമത്തിനിടെ കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ മാതാപിതാക്കളാണ് പ്രതികളില്‍ ഒരാളായ പോള്‍ സ്‌റ്റോറിയുടെ വധശിക്ഷ നടപ്പാക്കുതെന്ന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഒരാളെ കൊന്നത് കൊണ്ട് തങ്ങളുടെ മകനെ തിരികെ കിട്ടുമോ എന്നാണ് ഇവരുടെ ചോദ്യം.

കൊലപാതകം

2006ലാണ് ഗോള്‍ഫ് സെന്ററിലെ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന ജോനാസി ചെറിയെ അക്രമികള്‍ വെടിവെച്ച് കൊന്നത്. ഇദ്ദേഹത്തിന്റെ ഒന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മുമ്പായിരുന്നു ഈ സംഭവം.

കവര്‍ച്ചാശ്രമത്തിന് ഇടേ

ജോനാസിന്റെ കൈവശം ഉള്ള പണം മോഷ്ടിയ്ക്കലായിരുന്നു അക്രമികളുടെ ലക്ഷ്യം. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പോള്‍ സ്‌റ്റോറിയും സുഹൃത്തുമാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കയ്യില്‍ ഉള്ളതെല്ലാം നല്‍കാമെന്ന് പറഞ്ഞിട്ടും ജോനാസിനെ അവര്‍ വെടിവെച്ച് കൊന്നു.

ശിക്ഷ

യുവാവിനെ വെടിവെച്ച് കൊന്ന കേസില്‍ പോള്‍ സ്‌റ്റോറിയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മാര്‍ച്ച് മാസം അവസാനം ശിക്ഷ നടപ്പാക്കാന്‍ ഇരിക്കെയാണ് ഹര്‍ജിയുമായി ജോനാസിന്റെ ബന്ധുക്കള്‍ എത്തിയത്.

വധശിക്ഷ വേണ്ട

യുവാവിന് വധശിക്ഷ നല്‍കേണ്ടെന്നാണ് ജോനാസിന്റെ രക്ഷിതാക്കള്‍ പറയുന്നത്. തങ്ങളുടെ മകന്റെ ജീവന്‍ നഷ്ടപ്പെട്ടു, ഒരാളെ കൂടി എന്താകാര്യം ഇതാണ് ഇവര്‍് ആവശ്യപ്പെടുന്നത്.

ആജീവനാന്ത ജയില്‍ ശിക്ഷ

കൊലപാതകിയ്ക്ക് ആജീവനാന്ത ജയില്‍ ശിക്ഷ നല്‍കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. പരോള്‍ ഇല്ലാതെ ഇയാളെ ജയിലില്‍ അടയ്ക്കണമെന്ന് ജോനാസിന്റെ അച്ഛനമ്മമാര്‍ ആവശ്യപ്പെടുന്നു.

English summary
In an affidavit, Cherry’s parents said Storey’s execution won’t bring back their son or atone for his loss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X