കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെറിന്റെ മരണം; സിനിയും വെസ്ലിയും യഥാർഥ രക്ഷിതാക്കളല്ലെന്നു കോടതി, സ്വന്തം മകളെ കാണാൻ അനുവദിക്കില്ല

ഷെറിൻ മാത്യൂസിന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു.

  • By Ankitha
Google Oneindia Malayalam News

ഹാസ്റ്റൂൺ: അമേരിക്കയിൽ ദുരൂഹ സഹാചര്യത്തിൽ മരിച്ച ഷെറിൻ മാത്യൂസിന്റെ രക്ഷിതാക്കൾക്ക് സ്വന്തം കുഞ്ഞിനെ കാണാൻ അനുവാദം നൽകില്ലെന്നു അമേരിക്കൻ കോടതി. ഇവരുടെ അവകാശം അമേരിക്കൻ കോടതി റദ്ദ് ചെയ്തിട്ടുണ്ട്. ഷെറിൻ മാത്യൂസിന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ ഇത്തരത്തുലുള്ള ഒരു നയപടി സ്വീകരിച്ചത്.

യുഎന്നിൽ മ്യാൻമാറിനെ പൊളിച്ചടുക്കി; ഒടുവിൽ സത്യം വെളിപ്പെടുത്തി, ലക്ഷ്യം വച്ചത് റോഹിങ്ക്യകളെയല്ലയുഎന്നിൽ മ്യാൻമാറിനെ പൊളിച്ചടുക്കി; ഒടുവിൽ സത്യം വെളിപ്പെടുത്തി, ലക്ഷ്യം വച്ചത് റോഹിങ്ക്യകളെയല്ല

sherin

വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനും രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആദ്യം വളർത്തച്ഛൻ വെസ്ലി മാത്യൂവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അമ്മ സിനി യേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും അറസ്റ്റിലായതിനു ശേഷം ബന്ധുവിനോടൊപ്പമാണ് മകൾ കഴിയുന്നത്.

 ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ.... ദില്ലി നീങ്ങുന്നത് അപകടത്തിലേയ്ക്ക്! വായുമലിനീകരണത്തോത് സിവിയർ വിഭാഗത്തിൽ....

വളർത്തമ്മയുടെ വളർത്തച്ഛനും കുറ്റക്കാർ

വളർത്തമ്മയുടെ വളർത്തച്ഛനും കുറ്റക്കാർ

2017 ഒക്ടോബർ 7 നായിരുന്നു യുഎസിലെ ടെക്‌സാസില്‍ ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മൂന്നു വയസുകാരിയായ ഷെറിൻ മാത്യൂസിനെ അപായപ്പെടുത്തി എന്ന കുറ്റത്തിലാണ് വളർത്തമ്മയേയും വളർത്തച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തത്.

വേർതിരിവ്

വേർതിരിവ്

സിനി മാത്യൂസിനും വെസ്സി മാത്യൂസും ഷെറിനെ ഇന്ത്യയിലെ ഒരു ഓർഫണേജിൽ നിന്ന് ദത്തെടുക്കുകയായിരുന്നു. ഷെറിനെ കൂടാതെ ഇവർക്ക് നാലു വയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. ഷെറിൻ മരിക്കുന്നതിന് മുൻപ് തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി നിഷേധിച്ചത്. കേസിൽ വാദം തുടരുകയാണ്. കോടതിയിൽ വാദം പൂര്‍ത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ഇവരിൽ നിന്ന് എടുത്തുകളയാനുള്ള സാധ്യതയുണ്ട്.

 ക്രൂരമര മർദനം

ക്രൂരമര മർദനം

ഷെറിൻ മാത്യൂസ് ക്രൂര മർദനത്തിന് ഇരയായിട്ടുണ്ടെന്നു ഡോക്ടറിന്റെ വെളിപ്പെടുത്തൽ. ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് ഷെറിനെ സംബന്ധിച്ച ഈ വിവരങ്ങള്‍ കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റപാടുകൾ ഉണ്ടായിരുന്നെന്നും എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സറേകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

മർദനമേറ്റത് കുടുംബത്തിൽ നിന്നു തന്നെ

മർദനമേറ്റത് കുടുംബത്തിൽ നിന്നു തന്നെ

ഷെറിനെ ഇന്ത്യയിൽ നിന്നു കൊണ്ടുവന്നതിനു ശേഷമാണ് മർദ്ദനമേറ്റിരിക്കുന്നത്. ശരീരത്തിന്റെ പലഭാഗത്തും മുറിവുകൾ ഉണങ്ങിയതിന്റെ പാടുകളുണ്ടായിരുന്നു. ഷെറിനിനു മർദ്ദമേറ്റത് വെസ്ലിയും സിനിയുടെ കുടുംബത്തിൽ നിന്നാണെന്നാണ് സൂചന.

മൊഴിയിൽ വൈരുദ്ധ്യം

മൊഴിയിൽ വൈരുദ്ധ്യം

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകി മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്നാണ് വളര്‍ത്തച്ഛന്‍ വെസ്‌ലി പോലീസിനോട് പറഞ്ഞത്.

English summary
Indian-American foster parents of deceased 3-year-old Sherin Mathews, Wesley and Sini Mathews, have lost all the rights to see their biological daughter for now, a judge ruled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X