കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദി ജോണിനെ 'കൊന്നതി'ലുള്ള ഐസിസിന്‍റെ പ്രതികാരമോ പാരിസ് ആക്രമണം?

Google Oneindia Malayalam News

പാരിസ്: 150 പേരുടെ മരണത്തിന് ഇടയാക്കിയ പാരിസ് സ്‌ഫോടനത്തിന്റെയും വെടിവയ്പ്പിന്റേയും ഉത്തരവാദികള്‍ ഐസിസുകാരാണെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ഐസിസ് ആരാച്ചാര്‍ എന്നപേരില്‍ കുപ്രസിദ്ധനായ ജിഹാദി ജോണിനെ അമേരിയ്ക്ക 'വധിച്ചു'വെന്ന വാര്‍ത്ത പ്രചരിച്ചതിന് മണിയ്ക്കൂറുകള്‍ പിന്നാലെയാണ് ഫ്രാന്‍സില്‍ വന്‍ ആക്രമണം നടക്കുന്നത്. ജിഹാദി ജോണിനെ കൊന്നതിലുള്ള ഐസിസുകാരുടെ പ്രതികാരമാണ് പാരിസ് ആക്രമണമെന്ന് കഥമെനയുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍.

പാരിസ് ആക്രമണവും ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസിയുടെ മകണവും തമ്മില്‍ പ്രത്യക്ഷത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലും ഇതുവരേയും അറിവായിട്ടില്ല. പക്ഷേ ജോണുമായി ബന്ധപ്പെടുത്തിയാണ് പാരിസ് ആക്രമണത്തെപ്പറ്റി വാര്‍ത്ത പ്രചരിയ്ക്കുന്നത്. നവംബര്‍ 12 ന് അമേരിയ്ക്ക റാഖയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്ത പ്രചരിച്ചത്.

ഡ്രോണ്‍ ആക്രമണം

ഡ്രോണ്‍ ആക്രമണം

ജോണിന് വേണ്ടി ഡ്രോണ്‍ ആക്രമണം ശക്തമാക്കിയിരുന്നുവെന്ന് പെന്റഗണ്‍ മാധ്യമ വക്താവ് പ്രതികരിച്ചിരുന്നുവെങ്കിലും ജോണിന്റെ മരണത്തിന് സ്ഥിരീകരണം ലഭ്യമല്ല. പാരിസിലേത് പെട്ടന്നുണ്ടായ ഒരു വികാരത്തിന് മേല്‍ നടന്ന ആക്രമണമായി കാണാനും അല്‍പ്പം ബുദ്ധിമുട്ടുണ്ട്.

 ഫ്രാന്‍സില്‍.

ഫ്രാന്‍സില്‍.

കര്‍ശന സുരക്ഷാ സംവിധാനങ്ങളുള്ള ഫ്രാന്‍സിനെ കബളിപ്പിച്ച് ഭീകരര്‍ക്ക് രാജ്യത്ത് എത്താനും അല്ലെങ്കില്‍ രാജ്യത്തുള്ളവര്‍ക്ക് തന്നെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അത്ര എളുപ്പമല്ല. ആസൂത്രിതമായ ആക്രമണമായിരുന്നു പാരിസില്‍ നടന്നതെന്ന് ഏറെക്കുറെ വ്യക്തം.

ആഘോഷം

ആഘോഷം

ഐസിസ് അനുകൂലികള്‍ ട്വിറ്ററിലും മറ്റും പാരിസ് സ്‌ഫോടനം ആഘോഷമാക്കുകയാണ്. ജോണ്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ സ്‌ഫോടനം ഉണ്ടായത് ചിലപ്പോള്‍ യാദൃശ്ചികമാകാം.

ജോണിന് വേണ്ടി?

ജോണിന് വേണ്ടി?

ജോണിനെ രക്‌സാക്ഷിയാക്കി പാരിസിലേത് പ്രതികാര കഥയാക്കി പാശ്ചാത്യരെ ഭയപ്പെടുത്താനും ഐസിസ് ശ്രമിച്ചേക്കാം.

English summary
Paris attack coincides with reported death of Jihadi John
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X