ഹൃദയം തകര്‍ന്ന് ഫ്രാന്‍സ്, മുസ്ലിങ്ങളെ കൊന്ന് പകതീര്ക്കുമോ? ഇസ്ലാമോഫോബിയ പടരാന്‍ സാധ്യത
പാരീസ്: ആ വെള്ളിയാഴ്ച ഫ്രാന്‍സ് മറക്കില്ല...ഒരിയ്ക്കലും! രക്തം തളം കെട്ടിയ റോഡുകള്‍...ആംബുലന്‍സുകളുടെ നിര്‍ത്താതെയുള്ള സൈറണുകള്‍...നിലവിളികള്‍...ജീവന് വേണ്ടിയുള്ള പരക്കം പാച്ചില്‍. സമാധാനപ്രിയരായ ഫ്രാന്‍സ് ജനത ചുറ്റും നടക്കുന്നത് വിശ്വസിയ്ക്കാനാവാതെ തള്ളിനീക്കിയത് മണിയ്ക്കൂറുകള്‍. പ്രിയപ്പെട്ടവര്‍ ജീവനോടെയുണ്ടോ എന്ന് തിരഞ്ഞ് അലയുന്നവര്‍...ഫോണ്‍വിളികള്‍...ഭീകരരേ നിങ്ങള്‍ തകര്‍ത്തത് ഫ്രാന്‍സിന്റെ ഹൃദയമാണ്.
രണ്ടാം ലോക യുദ്ധത്തിന് ശേഷം ഫ്രാന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് പാരിസില്‍ നടന്നത്. അധികാരികള്‍ 'യുദ്ധക്കൊതിയന്‍'മാരാണെങ്കിലും ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ പൊതുവെ സമാധാന പ്രിയരാണ്. ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന് ശേഷം ഫ്രാന്‍സില്‍ ഇസ്ലാം വിരുദ്ധ വികാരം ശക്തിപ്പെട്ടിരുന്നു.
ഐസിസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഏറെക്കുറെ ഉറപ്പായി. ആക്രമണത്തോടെ കഷ്ടത്തിലാകുന്നത് ഫ്രാന്‍സിലെ വലിയൊരു ശതമാനം കുടിയേറ്റ മുസ്ലിങ്ങളാണ്. ഇവരെ പുറത്താക്കണമെന്നുള്ള ആവശ്യം പോലും ഉയരാനിടയുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ അക്രമണങ്ങളും ശക്തിപ്പെടാം.

ഫുട്ബോള്‍ മത്സരത്തിനിടെ
ഫ്രാന്‍സ്-ജര്‍മ്മനി സൗഹൃദ ഫുട്ബോള്‍ മത്സരം നടക്കുകയായിരുന്ന വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപമുള്ള ബാറിന് പുറത്ത് മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്

പിന്നേയും
മധ്യപാരീസ്ലെ ബാറ്റാകഌന് തീയേറ്ററില്‍ സംഗീത പരിപാടി ആസ്വദിയ്ക്കാനെത്തിയവരെ ബന്ദിയാക്കിയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. 100 പേരെ ഇവിടെ കൊലപ്പെടുത്തിയതായാണ് വിവരം

റെസ്റ്റോറന്റില്‍
പാരീസിലെ പെറ്റീറ്റ് കംബോജ റെസ്റ്റോറന്റില്‍ ഓട്ടോമാറ്റിക്ക് തോക്കുപയോഗിച്ച് നടത്തിയ ആക്രമണത്തിലും ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു

150 കടന്നു
മരണം 150 കടന്നതായാണ് ഏറ്റവും പുതിയ വിവരം

ഫലം
പാരീസ് ആക്രമണത്തിന്റെ ഫലം ഫ്രാന്‍സില്‍ പടര്‍ന്ന് പിടിയ്ക്കാന്‍ പോകുന്ന ഇസ്ലാമോ ഫോബിയ തന്നെയാകും

അപ്രതീക്ഷിതം
ഫ്രാന്‍സ് പോലൊരു രാജ്യത്ത് ഇത്രയും വലിയൊരു ഭീകരാക്രമണം തീര്‍്ത്തും അപ്രതീക്ഷിതം തന്നെ
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications