കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസ്സിനസ്സ് ട്രിപ്പിനിടയിലെ ലൈംഗിക ബന്ധത്തിനിടെ മരണം, വിചിത്രമായ വിധിയുമായി കോടതി!

Google Oneindia Malayalam News

പാരീസ്: ബിസ്സിനസ്സ് ട്രിപ്പിന് ഇടയിലുണ്ടായ ലൈംഗിക ബന്ധത്തിനിടെ മരണപ്പെട്ട ഉദ്യോഗസ്ഥന്റേത് ജോലിക്കിടയിലുളള അപകടമെന്ന് വിധിച്ച് കോടതി. പാരീസിലാണ് കോടതിയുടെ ഈ വിചിത്രമായ വിധി. ജോലിക്കിടയിലുളള അപകട മരണമായി കണ്ട് കമ്പനി ഉദ്യോഗസ്ഥന്റെ ബാധ്യതകള്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നുമാണ് പാരീസിലെ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം മൂലമാണ് ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിഎസ്ഒ എന്ന റെയില്‍വേ സര്‍വ്വീസ് കമ്പനിയിലെ എഞ്ചിനീയറായ സേവിയര്‍ എക്‌സ് ആണ് മരണപ്പെട്ടത്. 2013ല്‍ നടന്ന സംഭവത്തിലാണ് 6 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞിരിക്കുന്നത്.

death

2013ല്‍ കമ്പനിയുടെ ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സേവിയര്‍ ലോയിററ്റിലേക്ക് യാത്ര നടത്തിയത്. ജോലി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ മുറിയെടുക്കുകയും അപരിചിതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതമുണ്ടാവുകയും ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ജോലിക്കിടെയുളള മരണമായതിനാല്‍ ഇയാള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കണം എന്ന് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് ദാതാവ് നിലപാടെടുത്തു.

എന്നാല്‍ സേവിയറുടെ മരണം ജോലിക്കിടെ അല്ലെന്നും അതിനാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധ്യമല്ലെന്നും വ്യക്തമാക്കി കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ജോലിയില്‍ വീഴ്ച വരുത്തി എന്ന് കമ്പനിക്ക് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഒരു ബിസ്സിനസ്സ് ട്രിപ്പിനിടെ സംഭവിച്ച മരണം ജോലിക്കിടെയാണോ അല്ലാത്ത സമയത്താണോ എന്നത് വിഷയമല്ലെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ തൊഴില്‍ സുരക്ഷാ നിയമത്തിന്റെ കീഴിലായതിനാല്‍ ബിസ്സിനസ്സ് ട്രിപ്പിനിടെയുളള മരണത്തില്‍ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

English summary
Paris court's strange verdict on a man's death during business trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X