നഷ്ടപ്പെട്ട മോതിരം തിരികെ ഏല്‍പ്പിച്ചയാളെ തിരഞ്ഞ് പ്രശസ്ത നടി
ലോസ് ആഞ്ചലിസ്: നഷ്ടമാകുമെന്ന് ഉറപ്പായ നിമിഷത്തില്‍ നിന്നും ജീവന് തിരിച്ച് കിട്ടിയാല്‍ എന്താകും അവസ്ഥ. സന്തോഷത്തിന് അതിരുണ്ടാവില്ല അല്ലേ. ഹോളിവുഡ് നടിയും മോഡലും ഗായികയുമായ പാരിസ് ഹില്‍ട്ടണും ഇത്തരമൊരു അവസ്ഥയിലാണ്. പാരിസിന് നഷ്ടമാകാന്‍ പോയത് ജീവനായിരുന്നില്ല പക്ഷേ നഷ്ടമായത് ജീവനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന വജ്രമോതിരമായിരുന്നു.
2 കോടിയിലേറെ വില വരുന്ന വജ്ര മോതിരമാണ് നഷ്ടമായത്. പോളണ്ടില്‍ ഒരു ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ചാണ് മോതിരം കാണാതായ വിവരം പാരിസ് അറിയുന്നത്. തിരഞ്ഞാല്‍ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അമേരിയ്ക്കയിലേയ്ക്ക് തന്നെ പോയി. എന്നാല്‍ പാരിസിനെ പോലും ഞെട്ടിച്ച് കൊണ്ട് കോടികള്‍ വില മതിപ്പുള്ള ആ മോതിരം തിരിച്ച് കിട്ടി. അതെങ്ങനെയാണെന്ന് അറിയാമോ?

ഓഗസ്റ്റ് 31 ന്
ഓഗസ്റ്റ് 31നായിരുന്നു താരത്തിന്റെ മോതിരം നഷ്ടമായത്

വാര്‍ത്ത പരന്നു
മോതിരം നഷ്ടമായ വിവരം വാര്‍ത്തയായതാണ് പാരിസിനെ തുണച്ചത്. പോളണ്ടില്‍ നിന്നുള്ള ഒരു സന്ദേശമാണ് താരത്തിന് ആശ്വാസമായത്

ഷട്ടില്‍ വാഹനത്തില്‍
വിമാനത്തിലേയ്ക്ക് കയറാന്‍ പാരീസിനെ കൊണ്ടുപോയ ഷട്ടില്‍ വാഹനത്തിനുള്ളിലാണ ്മോതിരം ഉണ്ടായിരുന്നത്. അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥനാണ് മോതിരം കിട്ടിയത്. ഇയാള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മോതിരം കൈമാറി

തിരികെ
പാരീസ് ഹില്‍ട്ടണിന്റെ മോതിരമാണ് നഷ്ടമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ മനസിലാക്കി. താരത്തെ വിളിച്ച് കാര്യം പറയുകയും മോതിരം തിരിച്ചേല്പ്പിയ്ക്കുകയും ചെയ്തു

സമ്മാനം
മോതിരം തിരികെ എല്പ്പിച്ച സത്യസന്ധനായ ജീവനക്കാരനെ കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ ്നടി. അദ്ദേഹത്തിന് വ്യക്തിപരമായും കുടുംബത്തിനും ഒരു ഉഗ്രന്‍ സമ്മാനം നടി നല്‍കും. 2011 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തന്റെ വാഹനത്തിന് അടുത്തെത്തിയ യാചകയ്ക്ക് നൂറ് ഡോളര്‍ (അന്നത്തെ വിനിമയ നിരക്ക് പ്രകാരം 5000 രൂപ)ആണ് പാരീസ് നല്‍കിയത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications