ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു,മൈക്കിള്‍ ജാക്സണെ കൊലപ്പെടുത്തിയതാണെന്ന് മകളുടെ വെളിപ്പടുത്തല്‍...
റോളിംഗ് സ്റ്റോണ്‍ എന്ന ഇംഗ്ലീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാരീസ് ജാക്സണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ന്യൂയോര്‍ക്ക്: ലോക പ്രശസ്ത പോപ്പ് ഗായകന് മൈക്കിള്‍ ജാക്സണ് വിടപറഞ്ഞിട്ട് എട്ടു വര്‍ഷങ്ങളാകുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ മകള്‍ രംഗത്ത്. മൈക്കിള്‍ ജാക്സന്റേത് സ്വാഭാവിക മരണമല്ലെന്നും, ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നുമാണ് മകള്‍ പാരിസ് ജാക്സണ് ആരോപിക്കുന്നത്. റോളിംഗ് സ്റ്റോണ്‍ എന്ന ഇംഗ്ലീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാരീസ് ജാക്സണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പതിനെട്ടുകാരിയായ പാരീസ് ജാക്സണ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. മൈക്കിള്‍ ജാക്സന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറെ മരുന്നുകള്‍ ഓവര്‍ ഡോസായാണ് നല്‍കിയിരുന്നത്. എന്നാല്‍ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മുറെയല്ല, വേറെ ചിലരാണെന്നും പാരീസ് ആരോപിച്ചു.

മൈക്കിള്‍ ജാക്സണെ കൊലപ്പെടുത്തിയത്...
പിതാവിന്റെത് സ്വാഭാവിക മരണമല്ലെന്നും, അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നുമാണ് മൈക്കിള്‍ ജാക്സന്റെ മകള്‍ പാരീസ് ജാക്സന്റെ ആരോപണം.

ഓവര്‍ ഡോസ്
മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മരുന്നുകള്‍ ഒാവര്‍ ഡോസായാണ് നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ഡോക്ടറല്ല...
എന്നാല്‍ മൈക്കിള്‍ ജാക്സന്റെ കൊലപാതകത്തിന് പിന്നില്‍ ഡോക്ടര്‍ അല്ലെന്നും, വേറെ ചിലരൊക്കെയാണെന്നുമാണ് പാരീസ് പറയുന്നത്.

നീതിക്കായി പോരാടും...
ഒട്ടേറെ പേര് മൈക്കിള്‍ ജാക്സന്റെ മരണം ആഗ്രഹിച്ചിരുന്നതായും, അവരെ കണ്ടെത്തി ശിക്ഷിക്കുന്നത് വരെ നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും മകള്‍ വ്യക്തമാക്കി.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു...
പതിനാലം വയസില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, ഒരു വൃദ്ധനാണ് തന്നെ പീഡിപ്പിച്ചതെന്നും പാരീസ് ജാക്സണ് പറഞ്ഞു.

വിഷാദ രോഗത്തിന് ചികിത്സയില്‍...
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന് ശേഷം കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട തനിക്ക്, ഏറെ നാളത്തെ ചികിത്സയിലൂടെയാണ് അതില്‍ നിന്ന് മോചനം ലഭിച്ചതെന്നും പാരീസ് പറഞ്ഞു.

അമ്മയെ കണ്ടിട്ടില്ല...
പിതാവ് മരിക്കുന്നത് വരെ തന്റെ അമ്മയെ കണ്ടിട്ടില്ലെന്നും, കുട്ടിക്കാലത്ത് അമ്മയുടെ സ്നേഹം ലഭിക്കാന്‍ ഭാഗ്യമുണ്ടായില്ലെന്നും പാരീസ് മനസുതുറന്നു.

മൈക്കിള്‍ ജാക്സണ് പൊട്ടിക്കരഞ്ഞു...
കുട്ടികളെ ചൂഷണം ചെയ്തെന്ന് മൈക്കിള്‍ ജാക്സണെതിരെ ആരോപണമുയര്‍ന്ന സമയത്ത്് അദ്ദേഹം പല രാത്രികളിലും തന്റെ മുന്നില്‍ വെച്ച് പൊട്ടിക്കരഞ്ഞിരുന്നെന്നും പാരീസ് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications