കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ആക്രമണത്തിന് പിന്നില്‍ ഐസിസ്: ലക്ഷ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍!!

Google Oneindia Malayalam News

പാരീസ്: സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ഐസിസ് നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. അക്രമി നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐസിസ് ഭീകരനെ പിന്നീട് സുരക്ഷാ സേന വധിയ്ക്കുകയായിരുന്നു.

പാരീസില്‍ നടന്നത് ഭീകരാക്രണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിയ്‌ക്കെ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തുന്നതിനാണ് ഐസിസ് നീക്കമെന്നും സൂചനയുണ്ട്. ആക്രമണം നടന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

 ഐസിസ് ഉത്തരവാദിത്തം

ഐസിസ് ഉത്തരവാദിത്തം

പാരീസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞുവെന്നും പേര് വെളിപ്പെടുത്താനാവില്ലെന്നുമാണ് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ അബു യൂസഫ് അല്‍ ബല്‍കീജിയാണ് ആക്രമിയെന്ന് ഐസിസിന്റെ വാര്‍ത്താ ഏജന്‍സി അമഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീല്‍ ഭീകരാക്രമണമുണ്ടായതോടെ കരുതല്‍ നടപടികളുടെ ഭാഗമായി ജനങ്ങളോട് പ്രദേശത്തുനിന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിവെയ്പ് നടന്നതോടെ പ്രദേശത്തെ നിരീക്ഷണവും പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്.

ഐസിസിനെതിരെ പാരീസ്

ഐസിസിനെതിരെ പാരീസ്

ഐസിസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഫ്രാന്‍സിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തിരിച്ചടി കൂടിയാണ് പാരീസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഉണ്ടായിട്ടുള്ള ആക്രമണം.

ലക്ഷ്യം വച്ചത് പോലീസ് വാഹനത്തെ

ലക്ഷ്യം വച്ചത് പോലീസ് വാഹനത്തെ

രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് സമീപത്ത് വാഹനം നിര്‍ത്തിയ ഭീകരന്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയ വക്താവ് പിയര്‍ ഹെന്ററി ബ്രാഡന്റ് പറഞ്ഞു. അക്രമി ആറ് റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

 ഫ്രാന്‍സില്‍ ഐസിസ് കൂട്ടക്കുരുതി

ഫ്രാന്‍സില്‍ ഐസിസ് കൂട്ടക്കുരുതി

2015 മുതല്‍ ഐസിസിന്റെ ഭീകരാക്രമണത്തിന് ഇരയാവുന്ന ഫ്രാന്‍സില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 230 പേരാണ് കൊല്ലപ്പെട്ടത്. ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിലാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

English summary
A French policeman was shot dead and two others were wounded in central Paris on Thursday night in an attack carried out days before presidential elections and quickly claimed by the Islamic State militant group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X