കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തതാര്... അമേരിയ്ക്ക, റഷ്യ, ബ്രിട്ടന്‍? അതോ ഇന്ത്യയോ?

Google Oneindia Malayalam News

27 പേരുടെ മരണം... വ്യത്യസ്ത ആക്രമണങ്ങള്‍... ഫ്രാന്‍സ് മാത്രമല്ല, ലോകം മുഴുവന്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ്. സിറിയയില്‍ റഷ്യയ്ക്ക് മുന്നില്‍ തോറ്റോടിയ ഐസിസ് തന്നെയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഏതാണ്ട് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി ഭയക്കേണ്ടത് ആരൊക്കെയാണ്?

സിറിയയിലും ഇറാഖിലും ഐസിസിനെതിരെ പടപൊരുതുന്നവരില്‍ മുമ്പന്‍മാരാണ് അമേരിയ്ക്കക്കാര്‍. സിറിയയില്‍ ഐസിസിനെ നാമാവശേഷമാക്കിയാത് റഷ്യയാണ്. സിറിയയിലും ഇറാഖിലും അമേരിയ്ക്കന്‍ സൈന്യത്തോടൊപ്പം ബ്രിട്ടീഷ് പട്ടാളവും ഉണ്ട്.

ഇന്ത്യയ്ക്ക് ഇതുമായൊന്നും ഒരു ബന്ധവും ഇല്ല. പക്ഷേ ഇന്ത്യയും ഇപ്പോള്‍ ഐസിസിന്റെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ്. എന്താണ് ഇനി സംഭവിയ്ക്കാന്‍ പോകുന്നത്?

സിറിയയ്ക്ക് മറുപടി

സിറിയയ്ക്ക് മറുപടി

സിറിയയില്‍ റഷ്യ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഈജിപ്തിലെ വിമാന അപകടം എന്നാണ് ഐസിസ് പറയുന്നത്. റഷ്യയെ ശരിയ്ക്കും ഞെട്ടിച്ചതായിരുന്നു അത്.

ഐസിസിനെ തൊട്ടാല്‍

ഐസിസിനെ തൊട്ടാല്‍

ഐസിസിനെ തൊട്ടാല്‍ ഇതായിരിയ്ക്കും ഫലം എന്ന ഭീഷണിയാണ് ഈ ഭീകരാക്രമണങ്ങള്‍ നല്‍കുന്നത് എന്ന് പറയാതെ വയ്യ. ഈ ഭീഷണികള്‍ക്ക് മുന്നില്‍ ലോകം കീഴടങ്ങുമോ?

റഷ്യയില്‍ ഭയം

റഷ്യയില്‍ ഭയം

ഫ്രാന്‍സ് ഭീകരാക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് അറിഞ്ഞതോടെ റഷ്യയും അല്‍പം ഭയത്തിലാണ്. ആഭ്യന്തര സുരക്ഷ അതിശക്തമാക്കിക്കഴിഞ്ഞു.

അമേരിയ്ക്കയ്ക്കും ഭയം

അമേരിയ്ക്കയ്ക്കും ഭയം

സിറിയയിലും ഇറാഖിലും ഐസിസിനെതിരെ പൊരുതുന്നവരാണ് അമേരിയ്ക്കന്‍ സൈന്യം. അതുകൊണ്ട് തന്നെ ഐസിസിന്റെ അടുത്ത ലക്ഷ്യം തങ്ങളാകുമോ എന്ന ഭയം ഇവര്‍ക്കുണ്ട്.

ജിഹാദി ജോണ്‍

ജിഹാദി ജോണ്‍

സിറിയയിലെ ഐസിസിന്റെ ആരാച്ചാര്‍ ജിഹാദി ജോണ്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.അമേരിയ്ക്കന്‍ ആക്രമണത്തിലായിരുന്നു ഇത്. ഐസിസ് ഇതിന് പകരം വീട്ടുമെന്നും അമേരിയ്ക്ക ഭക്കുന്നുണ്ട്.

ബ്രിട്ടന്റെ ഭയം

ബ്രിട്ടന്റെ ഭയം

അടുത്ത കാലത്തായി ഏറ്റവും അധികം തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. അതിലുമേറെ, ഐസിസില്‍ ചേരുന്ന യുവാക്കളുടെ എണ്ണം ബ്രിട്ടനില്‍ ഈയിടെയായി വളരെ കൂടുതലാണ്.

ഇന്ത്യയ്‌ക്കെന്തിന് പേടി

ഇന്ത്യയ്‌ക്കെന്തിന് പേടി

ലോകം മുഴുവന്‍ ഭയക്കുമ്പോള്‍ ഐസിസുമായി നേരിട്ട് ബന്ധമില്ലാത്ത ഇന്ത്യ എന്തിന് ഭയക്കണം എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. കാരണം ഇന്ത്യയെ കുറിച്ച് ഐസിസിനുള്ള ധാരണകള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്.

ഇസ്ലാം വിരുദ്ധം

ഇസ്ലാം വിരുദ്ധം

ഇന്ത്യ ഒരു ഇസ്ലാം വിരുദ്ധ രാഷ്ട്രമാണെന്ന പ്രചാരണം ഇപ്പോള്‍ പുറം ലോകത്ത് നന്നായി നടക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണിത്.

 ഇനിയൊരു സെപ്തംബര്‍ 11?

ഇനിയൊരു സെപ്തംബര്‍ 11?

അമേരിയ്ക്ക ഏതായാലും ഇനിയൊരു സെപ്തംബര്‍ 11 ആവര്‍ത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ എല്ലാപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.

ഐസിസ് പടരും

ഐസിസ് പടരും

സിറിയയില്‍ തോറ്റ് നിന്നിരുന്ന ഐസിസ് ഇനി ഇതിന്റെ പേരില്‍ കൂടുതല്‍ ശക്തരാകുമോ എന്ന ഭയം ലോകത്തിനിപ്പോഴുണ്ട് എന്നതാണ് സത്യം.

English summary
Paris Terror Attack: Who will be ISIS' new target?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X