കാലിഫോര്‍ണിയ : നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തത്ത സ്പാനിഷ് ഭാഷ പഠിച്ച് തിരിച്ചെത്തി. ചിക്ക് എന്നയാളുടെ നിഗല്‍ എന്ന ആഫ്രിക്കന്‍ തത്തയാണ് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം.
എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ തത്ത സ്വന്തം ഭാഷ മറന്നിരിക്കുകയാണ്. ഇപ്പോള്‍ തത്ത നല്ല മണി മണിയായി സ്പാനിഷ് ഭാഷ സംസാരിക്കും. തത്തയുടെ ബ്രിട്ടീഷ് ശൈലി തീര്‍ത്തും പോയെന്നാണ് ചിക്ക് പറയുന്നത്.
2010 ലാണ് നിഗലിനെ ചിക്കിന് നഷ്ടപ്പെട്ടത്. നാലുവര്‍ഷം തന്റെ തത്ത എവിടെയായിരുന്നു എന്ന കാര്യം ഒരു പിടിയുമില്ല. ചിക്കിന്റെ ഒരു സൃഹൃത്താണ് തത്തയെ കാണാനില്ലെന്ന് പത്രത്തില്‍ പരസ്യം നല്‍കിയത്. അങ്ങനെയാണ് തത്തയെ വീണ്ടെടുത്തത്.
Parrot returns to British owner speaking Spanish four years after disappearing. Nigel, a grey African parrot, flew away from his home in California in 2010. But the bird's British accent is gone, replaced by fluent Spanish.