കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ആക്രമണം നടത്താൻ പാകിസ്താൻ ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നു; പർവേസ് മുഷറഫ്

Google Oneindia Malayalam News

ദില്ലി: ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും തന്റെ ഭരണ കാലത്ത് ഇന്ത്യയിൽ ആക്രമണം നടത്താൻ പാക് രഹസ്യാനേഷ്വണ സംഘടന ജെയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി പാകിസ്താൻ മുൻ പ്രസിഡന്റ് പർവേഷ് മുഷറഫ്.

പാകിസ്താനി മാധ്യമപ്രവർത്തകനായ നദീം മാലികിന് അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തൽ. ജെയ്ഷെ മുഹമ്മദിനെതിരായ നടപടി സ്വാഗതം ചെയ്യുന്നതായി പറഞ്ഞ മുഷറഫ് 2003ൽ ജെയ്ഷെ ഭീകരർ തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു.

musharaf

തന്റെ ഭരണകാലത്തെ ജെയ്ഷെ മുഹമ്മദിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് ആ കാലഘട്ടം വ്യത്യസ്തമായിരുന്നു എന്നായിരുന്നു മറുപടി. ആ സമയത്ത് ഇന്ത്യയും പാകിസ്താനും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. ജെയ്ഷെ മുഹമ്മദിനെതിരെ അന്ന് ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരുന്നില്ലെന്നും മുഷറഫ് വെളിപ്പെടുത്തി.

നടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരുംനടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരും

ഫെബ്രുവരി 14ന് ഉണ്ടായ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പിന്നിൽ ജെയ്ഷെ മുഹമ്മദായിരുന്നു. പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ബാലക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രം തകർന്നെന്നാണ് റിപ്പോർട്ടുകൾ.അതേ സമയം ജെയ്ഷെ തലവൻ മസൂദ് അസർ എവിടെയാണെന്ന് കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

English summary
parvez musharraf admits isi used jem for terror attacks in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X