മുന്നോട്ട് നീങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ പുറത്തേക്ക് ചാടി; കോക്പിറ്റില്‍ കയറാനും ശ്രമം
ലോസ്‍ ഏഞ്ചല്‍സ്: മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ പുറത്തേക്ക് ചാടി. വെള്ളിയാഴ്ച രാത്രിയോടെ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സാൾട്ട് ലേക്ക് സിറ്റിയിലേക്ക് പുറപ്പെടാനിരുന്ന സ്കൈവെസ്റ്റിന്‍റെ യുണൈറ്റഡ് എക്സ്പ്രസ് ഫ്ലൈറ്റ് 5365 ല്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒരു ഗേറ്റില്‍ നിന്നും മറ്റൊരു ഗേറ്റിലേക്ക് വിമാനം മാറുന്നതിനിടയിലായിരുന്നു സംഭവം. ആദ്യം കോക്ക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരാന്‍ ആ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസ് വാതില്‍ തുറന്ന് എമർജൻസി സ്ലൈഡിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നെന്നാണ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടാക്‌സിവേയിൽ നിന്നും ഉടന്‍ തന്നെ ഇയാളെ എയർപോർട്ട് അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്കുകള്‍ ഗുരുതരമല്ല.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസ് അന്വേഷണത്തിന്‍റെ ഉത്തരാവാദിത്തം എഫ്ബിഐക്ക് (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരന്‍ പുറത്ത് ചാടിയതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം വിമാനത്തിന്‍റെ യാത്ര വൈകി. വിമാനത്തിലുണ്ടായിരുന്ന മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications