വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, കാറ്റ് കൊള്ളാന്‍!
ബീജിംഗ്: വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ കുറച്ച് ശുദ്ധവായു ശ്വസിക്കണമെന്ന് തോന്നിയാല്‍ അത് കുറ്റമാണോ. അത് പ്രശ്നമില്ല, എന്നാല്‍ തോന്നിയ പോലെ വിമാനത്തിന്റെ വാതില്‍ തുറന്നാല്‍ അത് പ്രശ്നമാണ്. ഇവിടെ ആദ്യമായി വിമാനത്തില്‍ കയറിയ ഒരു യാത്രക്കാരന് കാറ്റ് കൊള്ളാന്‍ വേണ്ടി തുറന്നത് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ്.
ഭാഗ്യത്തിന് വിമാനം പറക്കുകയായിരുന്നില്ല. റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയത് കൊണ്ട് അത്യാഹിതം ഒഴിവായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉദ്യോഗസ്ഥര്‍ വാതില്‍ അടച്ച് പൈലറ്റിനെയും വിവരം അറിയിച്ചു. ചൈനയിലെ ഹാംഗ്ഷുവില്‍ നിന്നും ചെങ്ദുവിലേക്ക് പറക്കാനിരുന്ന പ്രാദേശിക വിമാനത്തിലായിരുന്നു സംഭവം.

സഹയാത്രികര്‍ മൊബൈല്‍ ഫോണിലും ക്യാമറയിലും ചിത്രങ്ങള്‍ പിടിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു. സുരക്ഷാ വാതിലുകള്‍ യാത്രക്കാര്‍ തുറക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ്. ശുദ്ധവായു ശ്വസിക്കാന്‍ വേണ്ടിയാണ് വാതില്‍ തുറക്കുന്നത് എന്നാണത്രേ ഇയാള്‍ മറ്റുള്ള യാത്രക്കാരോട് പറഞ്ഞത്.
ഡിസംബര്‍ എട്ട് രാത്രി 9.15 നായിരുന്നു വിമാനം. ഇത്രയും നാടകീയ സംഭവങ്ങള്‍ നടന്നിട്ടും വിമാനം ഒരു മിനുട്ട് പോലും വൈകാതെ യാത്ര പുറപ്പെട്ടു എന്നതാണ് ഏറെ രസകരം. സുരക്ഷാ വാതില്‍ തുറന്ന യാത്രക്കാരനെ ഒരു പിഴ പോലും അടപ്പിക്കാതെ വെറുതെ വിട്ടത് ശരിയായില്ല എന്നാണ് യാത്രക്കാര്‍ പറയുന്നത്. ആദ്യമായാണ് ഇയാള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതൊന്നും അപകടമൊന്നും ഉണ്ടാക്കാതിരുന്നതിനാലാണ് പിഴയടപ്പിക്കാതെ വിട്ടതെന്നുമാണ് വിമാനത്താവള അധികൃതര്‍ പ്രതികരിച്ചത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications