കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, കാറ്റ് കൊള്ളാന്‍!

Google Oneindia Malayalam News

ബീജിംഗ്: വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ കുറച്ച് ശുദ്ധവായു ശ്വസിക്കണമെന്ന് തോന്നിയാല്‍ അത് കുറ്റമാണോ. അത് പ്രശ്‌നമില്ല, എന്നാല്‍ തോന്നിയ പോലെ വിമാനത്തിന്റെ വാതില്‍ തുറന്നാല്‍ അത് പ്രശ്‌നമാണ്. ഇവിടെ ആദ്യമായി വിമാനത്തില്‍ കയറിയ ഒരു യാത്രക്കാരന്‍ കാറ്റ് കൊള്ളാന്‍ വേണ്ടി തുറന്നത് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ്.

ഭാഗ്യത്തിന് വിമാനം പറക്കുകയായിരുന്നില്ല. റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയത് കൊണ്ട് അത്യാഹിതം ഒഴിവായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉദ്യോഗസ്ഥര്‍ വാതില്‍ അടച്ച് പൈലറ്റിനെയും വിവരം അറിയിച്ചു. ചൈനയിലെ ഹാംഗ്ഷുവില്‍ നിന്നും ചെങ്ദുവിലേക്ക് പറക്കാനിരുന്ന പ്രാദേശിക വിമാനത്തിലായിരുന്നു സംഭവം.

china-flight

സഹയാത്രികര്‍ മൊബൈല്‍ ഫോണിലും ക്യാമറയിലും ചിത്രങ്ങള്‍ പിടിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു. സുരക്ഷാ വാതിലുകള്‍ യാത്രക്കാര്‍ തുറക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ്. ശുദ്ധവായു ശ്വസിക്കാന്‍ വേണ്ടിയാണ് വാതില്‍ തുറക്കുന്നത് എന്നാണത്രേ ഇയാള്‍ മറ്റുള്ള യാത്രക്കാരോട് പറഞ്ഞത്.

ഡിസംബര്‍ എട്ട് രാത്രി 9.15 നായിരുന്നു വിമാനം. ഇത്രയും നാടകീയ സംഭവങ്ങള്‍ നടന്നിട്ടും വിമാനം ഒരു മിനുട്ട് പോലും വൈകാതെ യാത്ര പുറപ്പെട്ടു എന്നതാണ് ഏറെ രസകരം. സുരക്ഷാ വാതില്‍ തുറന്ന യാത്രക്കാരനെ ഒരു പിഴ പോലും അടപ്പിക്കാതെ വെറുതെ വിട്ടത് ശരിയായില്ല എന്നാണ് യാത്രക്കാര്‍ പറയുന്നത്. ആദ്യമായാണ് ഇയാള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതൊന്നും അപകടമൊന്നും ഉണ്ടാക്കാതിരുന്നതിനാലാണ് പിഴയടപ്പിക്കാതെ വിട്ടതെന്നുമാണ് വിമാനത്താവള അധികൃതര്‍ പ്രതികരിച്ചത്.

English summary
A first time flier who wanted some fresh air on a plane stunned passengers by opening the emergency exit in China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X