Get Updates
Get notified of breaking news, exclusive insights, and must-see stories!

700 അടി ഉയരത്തിൽ വിമാനം, എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ; പിന്നീട് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വിമാനത്തിൽ നടക്കുന്ന പല സംഭവങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്. കാണുമ്പോൾ രസകരമാണെന്ന് നമുക്ക് തോന്നുമെങ്കിൽ ആ സമയത്ത് അതിനകത്തുള്ള ആളുകൾക്ക് അങ്ങനെ ആവണമെന്നില്ല. വിമാനത്തിൽ കയറാൻ ആഗ്രഹമുള്ളവർ പോലും ആ ആഗ്രഹം പേടി മൂലമാണ് മാറ്റിവെയ്ക്കാറുള്ളത്. വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സഹായിക്കുന്നത് കൊണ്ടുതന്നെ പലപ്പോഴും ചെലവ് അധികമായാലും വിമാന യാത്ര തിരഞ്ഞെടുക്കാറുണ്ട്.

മുമ്പൊക്കെ വളരെ അടച്ചടക്കത്തോടെ , വിമാനത്തിലെ നിയമങ്ങൾ പാലിക്കുന്ന യാത്രക്കാരെയാണ് നമ്മൾ കണ്ടിട്ടുള്ളത്. വിമാനത്തിൽ കൃത്യമായി അച്ചടക്കം പാലിക്കേണ്ടതുമുണ്ട്. എന്നാൽ അടുത്തിടെയാണ് വിമാനത്തിനകത്ത് നടക്കുന്ന പല പ്രശ്നങ്ങളുടേയും വീഡിയോ ഉൾപ്പെടെ പുറത്തുവരാൻ തുടങ്ങിയത്. വിമാനത്തിന് അകത്ത് നടന്ന കൂട്ടത്തല്ലിന്റെയും പാമ്പ് കയറിയതിന്റെയും പുകവലിച്ചതിന്റേയുമൊക്കെ വാർത്തകളും വീഡിയോകളുമൊക്കെ പുറത്തുവന്നിരുന്നു. ഞെട്ടലോടെയാണ് ആളുകൾ ഇതൊക്കെ കണ്ടത്. ഇപ്പോൾ മറ്റൊരു സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Flight

ഏഷ്യാന എയർലൈൻസിലാണ് ഈ സംഭവം നടന്നത്. വളരെ അപകടകരമായ ഒരു പ്രവൃത്തിയാണ് യാത്രക്കാരൻ ചെയ്തത്. ഇത് കാരണം നിരവധി യാത്രക്കാർ ആശുപത്രിയിൽ ആവുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം. അടിയന്തര ഘട്ടത്തിൽ മാത്രം തുറക്കേണ്ട എമർ‌ജൻസി ഡോർ ഒരു യാത്രക്കാരൻ തുറക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ ദേഗുവിൽ ഇറങ്ങുന്നതിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേയാണ് ഇയാൾ വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് ഡോർ തുറന്നത്.

ആ സമയത്ത് വിമാനം 700 അടി ഉയരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇയാളുടെ പ്രവൃത്തി വിമാനത്തിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. യാത്രക്കാർ ആകെ ഞെട്ടിപ്പോയി. 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. രണ്ട് മണിക്കൂറിന് ശേഷം ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. എന്നാൽ എമർജൻസി എക്‌സിറ്റ് ഡോർ തുറക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾ നൽകിയ ഉത്തരം എല്ലാവരേയും ഞെട്ടിച്ചു.

വിമാനത്തിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങാൻ വേണ്ടിയാണ് താൻ എമർജൻസി എക്‌സിറ്റ് ഡോർ തുറന്നതെന്നാണ് ഇയാൾ പറഞ്ഞത്. അതേസമയം ഇയാൾ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ ഇയാളുടെ ജോലി നഷ്ടമായിരുന്നു, ക്യാബിനകത്തും പുറത്തും ഉള്ള സമ്മർദ്ദം സമാനമായതിനാൽ ഭൂനിരപ്പിലോ അതിന് സമീപത്തോ എമർജൻസി എക്സിറ്റുകൽ തുറക്കാൻ സാധിക്കുമെന്നാണ് ദക്ഷിണ കൊറിയൻ ​ഗതാ​ഗത മന്ത്രാലയ ഉദ്യോ​ഗസ്ഥൻ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+