കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നൂവീണു: സ്ഥിരീകരിച്ച് അധികൃതർ, സുരക്ഷിതമെന്ന് കമ്പനി, സത്യം!

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണതായി അധികൃതർ. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലെ ഘാനി പ്രവിശ്യയിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10ഓടെ ദേ യാ്ക് ജില്ലയിൽ വെച്ചാണ് സംഭവം. അപകടം നടന്നതായി രണ്ട് പ്രവിശ്യാ കൌൺസിൽ അംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണമോ വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇറാന്‍ പോളിംഗ് ചൂടിലേക്ക്... മുന്‍തൂക്കം കണ്‍സര്‍വേറ്റുകള്‍ക്ക്, റൂഹാനിക്ക് പരീക്ഷണ കാലംഇറാന്‍ പോളിംഗ് ചൂടിലേക്ക്... മുന്‍തൂക്കം കണ്‍സര്‍വേറ്റുകള്‍ക്ക്, റൂഹാനിക്ക് പരീക്ഷണ കാലം

എന്നാൽ വിമാനം തകർന്നുവീണെന്ന വാർത്ത അഫ്ഗാനിലെ അരിയാന എയർലൈൻസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്പനിയുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്ന വാദമാണ് വെബ്സൈറ്റിൽ അരിയാന എയർലൈൻസ് അവകാശകാശപ്പെടുന്നത്. അതീവശൈത്യ മേഖലയായ ഹിന്ദുക്കുഷ് മല നിരകളിലാണ് ഘാനി പ്രവിശ്യ സ്ഥിതി ചെയ്യുന്നത്.

flight-15801

നേരത്തെ 2005ലാണ് അഫ്ഗാനിസ്താനിൽ വലിയ വിമാന അപകമുണ്ടാകുന്നത്. പശ്ചിമ ഹെറാത്തിൽ നിന്ന് തലസ്ഥാനമായ കാബൂളിലേക്ക് സഞ്ചരിക്കുകയായിരുന്ന കാം എയർ വിമാനമാണ് ശക്തമായ മഞ്ഞിനിടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ തകർന്നുവീണത്. ഉപരോധമേർപ്പെടുത്തിയിരുന്ന അരിയാന എയർലൈനാണ് ഹജ്ജ് തീർത്ഥാടനത്തിന് സൌദിയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുമതിയുള്ള ഏക എയർലൈൻ.

English summary
Passenger plane crashes in Taliban-held area in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X