Get Updates
Get notified of breaking news, exclusive insights, and must-see stories!

പറക്കുന്നതിനിടെ 10000 അടി താഴ്ച്ചയിലേക്ക്; മരണം മുന്നില്‍ കണ്ട് യാത്രക്കാര്‍: അവസാന സന്ദേശം അയച്ചു

ടോക്കിയോ: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടം ലോകമെമ്പാടുമുള്ള വിമാന യാത്രക്കാരിലുണ്ടാക്കിയ നടുക്കം ഇപ്പോഴും മാഞ്ഞിട്ടില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും ലാന്‍ഡ് ചെയ്യുന്ന സമയത്തും ഈ വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ് യാത്രക്കാരെ വേട്ടയാടുന്നത്. അതിനിടെയാണ് വീണ്ടും വീണ്ടും ബോയിങ് വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിങ് വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ കാരണം മരണത്തെ മുഖാമുഖം കണ്ടതിന്റെ അനുഭവമാണ് യാത്രക്കാര്‍ പങ്കുവെക്കുന്നത്. ചൈനയിലെ ഷാങ്ഹായില്‍ നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് പറന്നുകൊണ്ടിരുന്ന വിമാനമാണ് വലിയ
ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Japan Airlines

191 യാത്രക്കാരുണ്ടായിരുന്ന വിമാനം 36000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ബാലന്‍സ് നഷ്ടമായതും 10 മിനിറ്റിനുള്ളില്‍ 26000 അടി താഴേക്ക് കൂപ്പുകുത്തിയതും. ഇതോടെ യാത്രക്കാര്‍ അലറി വിളിക്കാന്‍ തുടങ്ങി. വിമാന ജീവനക്കാര്‍ യാത്രക്കാരോട് ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒറ്റയടിക്ക് പതിനായിരത്തോളം അടിയാണ് വിമാനം താഴ്ന്നത്.

മരണത്തെ മുന്നില്‍ കണ്ട യാത്രക്കാര്‍ പലരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവസാന സന്ദേശമെന്ന നിലയില്‍ ഗുഡ്‌ബൈ സന്ദേശങ്ങള്‍ അയച്ചു. ഒരാള്‍ വിടവാങ്ങല്‍ സന്ദേശത്തിനൊപ്പം തന്റെ സാമ്പത്തികമായ വിശദാംശങ്ങളും കുടുംബാംഗങ്ങള്‍ക്ക് അയച്ചു. തങ്ങള്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടും എന്ന് തന്നെയായിരുന്നു യാത്രക്കാര്‍ ഭയപ്പെട്ടത്. ഏതാനും മിനിറ്റുകള്‍ കൊണ്ട് വളരെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് യാത്രക്കാരുടെ ക്യാബിന്‍ സാക്ഷ്യം വഹിച്ചത്.

ഉച്ചത്തില്‍ നിലവിളിക്കുന്നതിനിടെ പലരുടെയും ഓക്‌സിജന്‍ മാസ്‌കുകള്‍ അഴിഞ്ഞു പോയി. മാസ്‌ക് ധരിക്കാന്‍ വിമാന ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പലരും കരഞ്ഞു കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചു. വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതോടെ ചില യാത്രക്കാര്‍ക്ക് ബോധക്ഷയം ഉള്‍പ്പെടെ അനുഭവപ്പെട്ടു.

വിമാനം തകരുമെന്ന് ഭയന്ന് പലരും ഹൃദയാഘാതത്തിന് സമാനമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില യാത്രക്കാര്‍ ഉറക്കത്തിലായിരുന്നതിനാല്‍ മാസ്‌ക് ധരിക്കാന്‍ വൈകിയത് ശ്വാസംമുട്ടല്‍ ഉള്‍പ്പെടെ അനുഭവപ്പെടാന്‍ കാരണമായി.

തിങ്കളാഴ്ചയാണ് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നിന്ന് ടോക്കിയോയിലെ നരിറ്റ വിമാനത്താവളത്തിലേക്ക് ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎല്‍8696 വിമാനം പുറപ്പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 6:53 നായിരുന്നു വിമാനം സാങ്കേതിക തകരാര്‍ നേരിട്ടത്.

എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് എമര്‍ജന്‍സി സന്ദേശം അയച്ച പൈലറ്റ് വിമാനം ഒസാക്കയിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പ്രാദേശിക സമയം രാത്രി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 191 യാത്രക്കാരെയും ഒരു മണിക്കൂറിലധികം വിമാനത്തില്‍ തന്നെ ഇരുത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയ ശേഷമാണ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് സംഭവിച്ച മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി ജപ്പാന്‍ സ്പ്രിംഗ് എയര്‍ലൈന്‍സ് ഓരോ യാത്രക്കാരനും 93 യുഎസ് ഡോളര്‍ അനുവദിച്ചു.

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടത്തിനു ശേഷം ലോകമെമ്പാടുമുള്ള എയര്‍ലൈന്‍ കമ്പനികള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്ത്യയില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. സമാനമായി ജപ്പാന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് ഇവിടെയും താഴ്ചയിലേക്ക് പോയത്. സാങ്കേതിക തകരാറുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ യാത്രക്കാരുടെ പേടി സ്വപ്നമായി ബോയിംഗ് ഡ്രീം ലൈനര്‍ വിമാനങ്ങള്‍ മാറിയിട്ടുണ്ട്.

കഴിഞ്ഞ മാസത്തെ അഹമ്മദാബാദ് വിമാനം അപകടത്തിന് ശേഷം കര്‍ശനമായ സുരക്ഷ പരിശോധനകളിലൂടെയാണ് ബോയിങ് വിമാനങ്ങള്‍ കടന്നു പോകുന്നത്. അതിനിടയാണ് ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും വീണ്ടും സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+