യേശുവിനെ അനുകരിച്ച് പാസ്റ്റര്‍ പുഴയ്ക്ക് മുകളിലൂടെ നടന്നു...!! പിന്നെ സംഭവിച്ചത് ഞെട്ടിക്കും..!!

  • By: അനാമിക
Subscribe to Oneindia Malayalam

അബുജ: യേശു ക്രിസ്തു വെള്ളത്തിന് മുകളിലൂടെ നടന്ന് അത്ഭുതം കാണിച്ചതായി ക്രിസ്തുമത അനുയായികള്‍ വിശ്വസിക്കുന്നു. ഇത് പോലെ തനിക്കും അത്ഭുതം ചെയ്യാനാകുമെന്ന് പ്രഖ്യാപിച്ച് പുഴയ്ക്ക് മുകളിലൂടെ നടക്കാനിറങ്ങിയ പാസ്റ്റര്‍ക്ക് സംഭവിച്ചത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

pastor

ലാസ്റ്റ് ഡെയ്‌സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിലെ ജൊനാഥന്‍ ഇംതെത്വ എന്ന പാസ്റ്ററാണ് യേശുവിനെപ്പോലെ വെള്ളത്തില്‍ നടക്കാന്‍ ശ്രമിച്ച് ദുരന്തമേറ്റുവാങ്ങിയത്. വെള്ളത്തിന് മുകളില്‍ കാലെടുത്ത് വെച്ചതും താഴ്ന്ന് പോയ പാസ്റ്ററെ മുതലകള്‍ കടിച്ച് കൊല്ലുകയായിരുന്നു. മൂന്ന് മുതലകള്‍ ചേര്‍ന്നാണ് പാസ്റ്ററെ നിമിഷങ്ങള്‍ക്കകം ആഹാരമാക്കിയത്.

river

പള്ളിയിലെ അംഗങ്ങളെല്ലാം പാസ്റ്റര്‍ അത്ഭുതം കാണിക്കുന്നത് സാക്ഷിയാവാന്‍ എത്തിയിരുന്നു. മുതലകള്‍ നിറഞ്ഞ പുഴയാണ് ഇതിനായി പാസ്റ്റര്‍ തിരഞ്ഞെടുത്തത്. 30 മീറ്ററോളം ദൂരം ഇദ്ദേഹം ജൊനാഥന്‍ വെള്ളത്തിന് മുകളില്‍ നടന്നതായും വിശ്വാസികള്‍ അവകാശപ്പെടുന്നു. ഉടന്‍ തന്നെ രക്ഷാ സേന എത്തിയെങ്കിലും അപ്പോഴേക്ക് പാസ്റ്ററുടെ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

English summary
Pastor was eaten by three crocodiles, while trying to walk on water like Christ
Please Wait while comments are loading...