കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ അടിവസ്ത്രം ധരിക്കുന്നത് ദൈവ വിരുദ്ധം

  • By Meera Balan
Google Oneindia Malayalam News

നെയ്‌റോബി: "സ്ത്രീകളെ നിങ്ങള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം വേണോ..ദൈവം നിങ്ങളിലേക്ക് പ്രവേശിയ്ക്കാന്‍ നിങ്ങള്‍ ആഹ്രഹിയ്ക്കുന്നുവോ എങ്കില്‍ നീങ്ങള്‍ നിങ്ങളുടെ അടിവസ്ത്രങ്ങള്‍ ഉപേക്ഷിയ്ക്കൂ." കെനിയയിലെ ഒരു പാസ്റ്ററുടെ വാക്കുകളാണിത്. സ്ത്രീകള്‍ക്ക് ദൈവാനുഗ്രഹം ലഭിയ്ക്കുന്നതിന് അടിവസ്ത്രങ്ങള്‍ തടസമാണെന്നും അതിനാല്‍ സ്ത്രീകള്‍ അടിവസ്ത്രം ഉപേക്ഷിയ്ക്കണമെന്നുമാണ് പാസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ സ്ത്രീകളോട് ആവശ്യപ്പെട്ടത്.

കെനിയയിലെ ലോഡ്‌സ് പ്രൊപ്പെല്ലര്‍ റെഡംപ്ടണ്‍ ചര്‍ച്ച് പാസ്റ്ററായ റെവ ഞോഹിയാണ് സ്ത്രീകളോട് അടിവ്സ്ത്രം ഉപേക്ഷേിയ്ക്കാന്‍ ആവശ്യപ്പെട്ടത്. പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകള്‍ ബ്രായും പാന്റീസും ഉപേക്ഷിച്ച് സ്വതന്ത്രരായി എത്തണമെന്നും എന്നാല്‍ മാത്രമേ സ്വതന്ത്രമായ ശരീരത്തിലേക്ക് ദൈവത്തിന് അനുഗ്രഹം ചൊരിയാനാകൂ എന്നുമാണ് പാസ്റ്ററുടെ വാദം.

Woman In Bra

ആത്മവും ശരീരവും സ്വതന്ത്രമാക്കുന്നതിന് അടിവസ്ത്രങ്ങള്‍ തടസമാണെന്നാണ് പാസ്റ്റര്‍ പറയുന്നത്. കെനിയന്‍ ഡെയ്‌ലി പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അടിവസ്ത്രം ധരിയ്ക്കാത്തവര്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു.ദൈവത്തിന് മനുഷ്യനോട് അടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് അടിവസ്ത്രങ്ങള്‍ തടസ്സപ്പെടുത്തുന്നതെന്നും പാസ്റ്റര്‍. ഇനി തന്റെ വാക്കുകള്‍ ധിക്കരിച്ച് അടിവസ്ത്രം ധരിച്ച് പള്ളിയിലെത്തുന്ന സ്ത്രീകളാകട്ടെ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി പാസ്റ്റര്‍ പറയുന്നു.

English summary
Kenyan pastor Rev. Njohi is invoking some unorthodox practices at his church to get his members closer to God. He has reportedly encouraged his female congregants to remove their bras and underwear before coming to church, so that Christ can freely enter their bodies with his spirit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X