കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്പിച്ച് ഷെരീഫ് !!! കുല്‍സൂം നവാസ് പാകിസ്താനിൽ മത്സരിക്കും !!! ലക്ഷ്യം ?

ഷെരീഫ് ഒഴിഞ്ഞ ദേശീയ അസംബ്ലി സീറ്റിലാണ് കുല്‍സൂം മത്സരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ലഹോര്‍ : പനാമ അഴിമതിക്കേസിൽ കോടതി വിധിയെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പകരം ഭാര്യ കുല്‍സും നവാസ് തിരഞ്ഞെടുപ്പിൽ മത്സരിക്കും.ഷെരീഫ് ഒഴിഞ്ഞ ദേശീയ അസംബ്ലി സീറ്റിലാണ് കുല്‍സൂം മത്സരിക്കുന്നത്. സെപ്റ്റംബര്‍ 17നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കു കുല്‍സൂമിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ 28ന് ആണു നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനവും എംപിസ്ഥാനവും രാജിവച്ചത്.

യോഗിയുടെ ആശുപത്രി സന്ദർശനം !!!സുരക്ഷാ സേന ഡോക്ടർമാരെ ഐസിയുവിലേക്കു കടത്തി വിട്ടില്ല!!!യോഗിയുടെ ആശുപത്രി സന്ദർശനം !!!സുരക്ഷാ സേന ഡോക്ടർമാരെ ഐസിയുവിലേക്കു കടത്തി വിട്ടില്ല!!!

ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷെരീഫ് സ്ഥാനാര്‍ഥിയാകുമെന്നാണു നേരത്തേ പുറത്തുവന്നിരുന്നത്. എന്നാൽ അവസാന നിമിഷം അദ്ദേഹം പിന്‍മാറിയതിനെത്തുടര്‍ന്നാണു ഷെരീഫിന്റെ ഭാര്യയ്ക്ക് അവസരം ലഭിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുല്‍സൂമിനു വേണ്ടി പ്രധാനമന്ത്രി ഷാഹിദ് അബ്ബാസ് സ്ഥാനമൊഴിയുമെന്നാണു പാര്‍ട്ടി വക്താവ് ഇന്നലെ പറഞ്ഞിരുന്നു.1999ല്‍ പര്‍വേശ് മുഷറഫിന്റെ പട്ടാള അട്ടിമറിയെത്തുടര്‍ന്നു തടവിലായ നവാസ് ഷെരീഫിനെ മോചിപ്പിക്കാനായുള്ള പ്രക്ഷോഭം നയിച്ചത് കുല്‍സൂം ആയിരുന്നു.

kulsum

കഴിഞ്ഞ ദിവസം പാക് പട്ടാളത്തിനും കോടതിക്കുമെതിരെ ഷെരീഫ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തന്നെ പുറത്താക്കാനുള്ള ഗൂഢാലോചന കഴിഞ്ഞ മൂന്നര വർഷം മുന്‍പു തന്നെ ആരംഭിച്ചിരുന്നുവെന്ന് ഷെരീഫ് പറഞ്ഞിരുന്നു. കൂടാതെ തന്നെ അവഹേളിച്ചവർ വിജയിച്ചുവെന്നു കരുതണ്ടെന്നും താൻ തിരിച്ചെന്നും ഷെരീഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

English summary
Raising objections on the nomination papers, filed by former first lady Kalsoom Nawaz for by-elections on NA-120, Pakistan Awami Tehreek (PAT) has challenged the document submitted by her with the Election Commission of Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X