
ദുബായ് എക്സ്പോയിൽ പൊന്നാട റെഡി; പത്തനംതിട്ട സ്വദേശി വൈറൽ
ദുബായ്: ദുബായ് എക്സ്പോയിൽ പൊന്നാട ഒരുക്കി പത്തനംതിട്ട സ്വദേശി. ശോശാമ്മ ഈപ്പൻ ആണ് വ്യത്യസ്ത രീതിയിലുള്ള പൊന്നാട തയ്യാറാക്കി എക്സ്പോയ്ക്ക് സമർപ്പിച്ചത്.
192 രാജ്യങ്ങളുടെ പതാകകൾ ശോശാമ്മ സമർപ്പിച്ച പൊന്നാടയിൽ ഉണ്ട്. ഇതിന് പുറമേ പവിലിയനുകളിലെ മുദ്ര എല്ലാം പതിപ്പിച്ച് ആണ് പൊന്നാട ശോശാമ്മ ഈപ്പൻ തയ്യാറാക്കിയിരിക്കുന്നത്.
രണ്ട് പൊന്നാടകളാണ് വളരെ ശ്രമകരമായി എക്സ്പോയ്ക്ക് വേണ്ടി ശോശാമ്മ തയ്യാറാക്കിയത്. ഷാർജ ഹെൽത്ത് അതോറിറ്റി പ്രൈമറി ഹെൽത്ത് സെൻററിൽ ലാബ് ടെക്നീഷ്യയാണ് ശോശാമ്മ. പൊന്നാടയ്ക്ക് പുറമെ വ്യത്യസ്തമായി ക്യാൻവാസ്കളിൽ മുദ്രകൾ പകർത്താനുള്ള തയ്യാറെടുപ്പിൽ ആണ് ശോശാമ്മ. പൊന്നാടയിൽ സീലുകൾ പതിപ്പിക്കാൻ ശോശാമ്മ പല തവണകളായി എക്സ്പോ സന്ദർശിച്ചു. ഓരോ പവലിയനിലും കയറി ഇറങ്ങി പൊന്നാട സീലുകൾ പതിപ്പിച്ചു.
ഓരോ രാജ്യത്തെയും പതാകകൾ ആദ്യം സ്കെച്ച് പേനയും ബോൾ പേനയും ഉപയോഗിച്ച് വരയ്ക്കും. ഇതിന് ശേഷം ആണ് ഇതിലേക്ക് സീലുകൾ വാങ്ങുന്നത്. മൊബിലിറ്റി മേഖലയ്ക്കു കീഴിൽ 64 പവലിയനുകൾ തീർക്കുവാൻ ശോശാമ്മ 9 കിലോമീറ്ററോളം നടന്നു നീങ്ങേണ്ടി വന്നു. വിമൻസ് പവിലിയൻ, ഫിർദൗസ് ഓർക്കസ്ട്ര എന്നിവിടങ്ങളിലും സന്ദർശനം നടത്തി. അതേ സമയം, സന്നദ്ധ പ്രവർത്തനത്തിന് എക്സ്പോയിലെ ഔദ്യോഗിക പട്ടികയിൽ ഇടം നേടിയിരുന്നു ശോശാമ്മ. എന്നാൽ, അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. ജീവിത തിരക്കുകൾ ആയിരുന്നു ശോശാമ്മയുടെ പ്രധാന കാരണം ആയത്. പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ പരിശീലനത്തിന് പോയിരുന്നു.
എന്നാൽ, തുടരാൻ ശോശാമ്മയ്ക്ക് കഴിഞ്ഞില്ല. എന്നാൽ, എക്സ്പോയിൽ ഒരു ദിവസമെങ്കിലും സേവനം നടത്താൻ കഴിയണം എന്നതായിരുന്നു ശോശാമ്മയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ് ശോശാമ്മ പൊന്നാട ആദരം സമർപ്പിച്ചത്.ആദ്യ പൊന്നാടയിലെ ചെറിയ തരത്തിലുള്ള പോരായ്മകൾ പരിഹരിച്ചാണ് രണ്ടാമത്തെ പൊന്നാട തയ്യാറാക്കിയത്. ഈ രണ്ടാമത്തെ പൊന്നാട ഫ്രെയിം ചെയ്ത് എക്സ്പോ അധികൃതരുടെ കൈയിൽ എത്തിക്കുന്ന തിരക്കിലാണ് ഇപ്പോൾ. തിരുവല്ല ഇടിഞ്ഞില്ലത്ത് പെരുമ്പെട്ടി കീച്ചേരിൽ വീട്ടിൽ ശോശാമ്മ.
' വ്യക്തികൾക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ല'; കെസിയ്ക്ക് സപ്പോർട്ട് അടിച്ച് ഉമ്മന്‍ചാണ്ടി
സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ശോശാമ്മ. 27 വർഷങ്ങളായി യുഎഇയിലാണ് താമസം. പതാകകൾ വരയ്ക്കാൻ മകൻ ഷൈനും മകൾ നീതുവും ശോശാമ്മയെ സഹായിക്കാറുണ്ട്. ഭർത്താവ് ജോൺ ഈപ്പനും എല്ലാ പിന്തുണയുമായി ശോശാമ്മയ്ക്ക് ഒപ്പം ഉണ്ട്.