കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ലക്ഷങ്ങളുമായി ആശുപത്രിയിലെത്തി: ഫലം വരാനിരിക്കെ യുവതി മുങ്ങി, അരിച്ച് പെറുക്കി പോലീസ്

Google Oneindia Malayalam News

ക്യാന്‍ബെറ: കൊറോണയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ കാണാതായി. ആസ്ട്രേലിയയില്‍ സാല്‍സ്ബെര്‍ഗ് ആശുപത്രിയിലാണ് സംഭവം. സാല്‍ബര്‍ഗ് യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ നിന്നാണ് 31കാരിയായ യുവതിയെ കാണാതായത്. ഇതോടെ പോലീസ് ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ കാണാതായ ഇവരെ രാവിലെ പത്ത് മണിയോടെയാണ് കണ്ടെത്തുകയും ചെയ്തു.

കൊറോണ വൈറസ്; എച്ച്‌ഐവിക്കെതിരായ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഐസിഎംആര്‍കൊറോണ വൈറസ്; എച്ച്‌ഐവിക്കെതിരായ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഐസിഎംആര്‍

എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയതിനുള്ള കാരണം വ്യക്തമല്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായി ആറ് മണിക്കൂറിന് ശേഷമാണ് പോലീസ് ഇവരെ കണ്ടെത്തുന്നത് ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. കൊറോണ വൈറസ് പരിശോധനയുടെ ഫലം പുറത്തുവരാനിരിക്കെയാണ് സംഭവം. ഇവര്‍ ഈ സമയം എവിടെ ചെലവഴിച്ചു എന്നത് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

coronavirus-15

തായ് വാന്‍ വഴി ന്യൂസിലന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ യുവതിയെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വസന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. ചൈനയില്‍ ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 560 കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പേരാണ് ചൈനയില്‍ മരിച്ചത്.ചൈനയില്‍ 27000 ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് പിന്നീട് ഇന്ത്യയുള്‍പ്പെടെ വിവിധ ലോകരാഷ്ട്രങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. 2002-2003 കാലഘട്ടത്തില്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ സാര്‍സിന് സമാനമായി പടര്‍ന്ന് പിടിക്കുകയാണ് കൊറോണ വൈറസും. 800 പേരാണ് സാര്‍സ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

English summary
Patient awaiting coronavirus test escapes from Austrian hospital, sparks panic, police hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X