കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിബാലയ്ക്കും മാള്‍ഡീനിക്കും കൊറോണ, റയല്‍ മുന്‍ പ്രസിഡന്റ് മരണപ്പെട്ടു; ഫുട്‌ബോള്‍ ലോകത്ത് ആശങ്ക

Google Oneindia Malayalam News

മാഡ്രിഡ്: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും കായികലോകത്തിന് ആശ്വസിക്കാനാവാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആര്‍ജന്റീനയുടെ സട്രൈക്കറും യുവന്റസിന്റെ സൂപ്പര്‍ താരവുമായ പൗലോ ഡിബാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡിബാല തന്നെയാണ് ഇക്കാര്യം ശനിയാഴ്ച അറിയിച്ചത്. ഇതോടെ മൂന്നാമത്തെ യുവന്റസ് താരത്തിലാണ് കൊറോണ സ്ഥിരീകരിക്കുന്നത്. നേരത്തെ സഹതാരങ്ങളായ ഡാനിയേല റുഗാനിക്കും ബ്ലെയ്‌സ് മറ്റിയൂഡിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിബാല അറിയിച്ചു.

football

ഇതിനിടെ ഇറ്റലിയുടെ സൂപ്പര്‍താരവും എസി മിലാന്റെ മുന്‍ ഡിഫന്ററുമായ പൗളോ മാള്‍ഡീനിക്കും അദ്ദേഹത്തിന്റെ മകനായ ഡാനിയേല്‍ മാള്‍ഡീനിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡാനിയേല്‍ ഇപ്പോള്‍ എസി മിലാന്‍ താരം കൂടിയാണ്. രണ്ടു പേരും വീട്ടിലെ ഐസോലേഷനില്‍ കഴിയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ കൊറോണ ബാധിച്ച് റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് അന്തരിച്ചു. കൊറോണ സ്ഥിരീകരിച്ചതോടെ വീട്ടിലെ ഐസോലേഷനില്‍ നിന്നും ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍നാനയിരുന്നു അന്ത്യം 1995 മുതല്‍ 2000 വരെ റയല്‍ മാഡ്രിഡ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സിഡോര്‍ഫ് ഡെവര്‍ സൂകര്‍ എന്നിവരെ റയലില്‍ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ലോറെന്‌സോ. ഇക്കാലയളവില്‍ റയല്‍ രണ്ട് തവണ ചാമ്പ്യന്‍ ലീഗില്‍ ജേതാക്കളായിരുന്നു.

അതേസമയം, യുവന്റസ് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാ ടീമംഗങ്ങളും കനത്ത നിരീക്ഷണത്തിലാണ്. യുവന്റസ് സൂപ്പര്‍താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാട്ടിലെ സ്വന്തം വീട്ടിലാണുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തിനെ തുടര്‍ന്നാണ് താരം വീട്ടിലെത്തിയത്. ലോകം മുഴുവന്‍ കൊറോണ പടരുന്ന സാഹചര്യം വന്നതോടെ വീട്ടില്‍ തന്നെ തുടരാന്‍ തന്നെയാണ് റൊണാള്‍ഡോയുടെ തീരുമാനം. വൈറസിന്റെ പശ്ചാത്തലത്തില്‍ താരം വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്.

യുവന്റസിലെ സെന്റര്‍ ബാക്ക് താരം ഡാനിയേല്‍ റുഗാനിക്കാണ് ഫുട്‌ബോള്‍ ലോകത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ചത്.ടീം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്.ഇതോടെ ടീമിലെ സഹതാരങ്ങളും പരിശീലകരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ടീമിലെ താരങ്ങളെല്ലാം കൂട്ടം കൂടിനിന്ന് വിജയാഘോഷം നടത്തിയിരുന്നു. അന്ന് റുഗാനിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ടീമിലെ അംഗങ്ങളും പരീശീലകരും കടുത്ത നിരീക്ഷണത്തിലാണിപ്പോള്‍. വീട്ടിലെ ക്വാറന്റീനിലാണ് മിക്ക താരങ്ങളും.

English summary
Paulo Dybala AC Milan Legend Paolo Maldini Test Positive For Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X