കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയ്ക്ക് ഐഎംഎഫ് മേധാവിയുടെ ഉപദേശം: സ്ത്രീകളെ കൂടുതൽ ശ്രദ്ധിക്കൂ.. കത്വവയും ഉന്നാവോയും

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ ഉപദേശിച്ച് ഐഎംഎഫ് മേധാവി | Oneindia Malayalam

വാഷിംഗ്ടൺ: രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് നിർദേശവുമായി ഐഎംഎഫ് മേധാവി. ജമ്മു കശ്മീരിൽ എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയ്ക്ക് ഉപദേശവുമായി ക്രിസ്റ്റീൻ ലഗാർഡെ രംഗത്തെത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മുതലുള്ള അധികൃതർ രാജ്യത്തെ സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കന്നതായാണ് ക്രിസ്റ്റീൻ ലഗാർഡേസ പ്രതികരിച്ചത്. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ! ലൈംഗിക ബന്ധത്തിനിടെ കോണ്ടം മുറിക്കും...''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ! ലൈംഗിക ബന്ധത്തിനിടെ കോണ്ടം മുറിക്കും...

ജമ്മു കശ്മീരിലെ കത്വവയിൽ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പുറമേ ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎയും അനുയായികളും ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺകട്ടിയെ പീഡിപ്പിച്ച സംഭവവും ഏറെ വിവാദമായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് എന്താണ് പ്രതിഷേധങ്ങൾ മാത്രമാണ്. പ്രധാനമന്ത്രി മുതൽ ഇന്ത്യൻ അധികൃതർ രാജ്യത്തെ സ്ത്രീകൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ലഗാർഡെ പ്രത്യാശിക്കുന്നു. എന്തെന്നാൽ ഇന്ത്യയിലെ സ്ത്രീകൾക്ക് അതാവശ്യമാണ്.

 modi-australia

ദാവോസ് ഉച്ചകോടിയിൽ എനിക്ക് ശേഷം പ്രസംഗിച്ച മോദിയോട് നിങ്ങൾ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് സംസാരിച്ചില്ലെന്ന് പറഞ്ഞിരുന്നതായും ലഗാർഡെ ചൂണ്ടിക്കാണിക്കുന്നു. അവരെക്കുറിച്ച് സംസാരിക്കാനുള്ള ചോദ്യം മാത്രമായിരുന്നില്ല അതെന്നും ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടറായ ലഗാർഡെ പറയുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ഐഎംഎഫിലെ തന്റെ പദവി കണക്കിലെടുത്ത് ഉള്ളതായിരുന്നില്ല എന്നും അവർ വ്യക്തമാക്കുന്നു.

English summary
Describing the latest incident of outrageous rape and murder of an eight-year-old girl in India as "revolting", IMF chief Christine Lagarde today hoped that the Indian authorities starting with Prime Minister Narendra Modi would pay more attention to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X