കേട്ടതൊന്നുമല്ല അമേരിക്ക; കള്ളം പടച്ചുവിട്ട ഇടതുപക്ഷ ചിന്തകരെ തൂക്കിക്കൊല്ലണമെന്ന് പിസി
വാഷിങ്ടണ്‍: സ്വന്തം പാര്‍ട്ടിയായ ജനപക്ഷത്തെ കുറിച്ച് ലോകത്തെ അറിയിക്കാനായി ലോക പര്യടനത്തിലാണ് വിവാദ പരാമര്‍ശങ്ങളുടെ ആശാനായ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അമേരിക്ക കണ്ട പിസി അമേരിക്കയെ കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അമേരിക്കയെ കുറിച്ച് ഇതുവരെ കേട്ടിരുന്നത് സാമ്രാജ്യം എന്നാണെന്നും എന്നാല്‍ 15 ദിവസമായി അമേരിക്കയിലുള്ള തനിക്ക് ഇത് തെറ്റാണെന്ന് മനസിലായെന്നും പിസി പറയുന്നു. ഇടതുപക്ഷ ചിന്തകരാണ് ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പിസി ജോര്‍ജ് പറയുന്നു. അമേരിക്കയില്‍ ഒരു ചൂഷണവും ഇല്ലെന്നും പിസി.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിസ്‌കരിക്കുന്ന 20 പള്ളികള്‍ കണ്ടുവെന്നും ക്ഷേത്രം ഉണ്ടെന്നും പിസി ജോര്‍ജ് പറയുന്നു. അമേരിക്കയില്‍ എല്ലാം നല്ല നിലയിലാണ് പോകുന്നതെന്നും ഇവിടെ ഒരു ചൂഷണവും ഇല്ലെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയില്‍ ആര്‍ക്കും എത്രവേണമെങ്കിലും സമ്പാദിക്കാമെന്നും പിസി പറയുന്നു. നമ്മുടെ നാട്ടില്‍ ആണേല്‍ പത്ത് ച്ക്രം ഉണ്ടാക്കിയാല്‍ ഇന്‍കംടാക്‌സും സെയില്‍സ് ടാക്‌സും രാജ്യത്തുള്ള മുഴുവന്‍ പോലീസിനെയും കൂട്ടി ആളെ ഒരു മൂലയ്ക്ക് കൊണ്ടിരുത്തുമെന്നുംപിസി ജോര്‍ജ്.
അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയിലും വരട്ടെയെന്ന് ജോര്‍ജ് പറയുന്നു. അങ്ങനെ ഇന്ത്യ രക്ഷപ്പെടട്ടേയെന്നും പിസി ജോര്‍ജ്. നടിക്കെതിരായ ആക്രമണം, ദിലീപിന്റെ അറസ്റ്റ് തുടങ്ങിയ സമകാലിക പ്രശ്‌നങ്ങള്‍ ജോര്‍ജ് അമേരിക്കയിലും ചര്‍ച്ചയാക്കി.












Click it and Unblock the Notifications