Get Updates
Get notified of breaking news, exclusive insights, and must-see stories!

സൌദിയിൽ നിന്ന് ബഹ്റൈനിലേക്ക് പോകുന്നതിന് പിസിആർ ടെസ്റ്റ് നിർബന്ധം: മൂന്ന് ദിവസത്തിനിടെ നടത്തിയിരിക്കണമെന്ന് ന

റിയാദ്: സൌദി അറേബ്യയിൽ നിന്നും കരയിലൂടെ ബഹ്റൈനിലേക്ക് പോകുന്നവർക്ക് പുതിയ നിർദേശവുമായി കോസ് വേ അതോറിറ്റി. മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ പരിശോധനയുടെ ഫലം ഹാജരാക്കണമെന്നാണ് നിർദേശം. അതേ സമയം സൌദി ഭരണകൂടം അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള ഫലം മൊബൈലിൽ കാണിച്ചാൽ മതിയെന്നും നിർദേശത്തിൽ പറയുന്നുണ്ട്. സൌദിയിലേക്ക് തിരിച്ചുവരുന്നവരും കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം.

സൌദി അറേബ്യയിൽ നിന്ന് കിങ് ഫഹദ് കോസ് വേ വഴി ബഹറൈനിലേക്ക് പോകുന്നവർക്കാണ് കോസ് വേയുടെ പുതിയ നിർദേശം ബാധകമായിട്ടുള്ളത്. സാധാരണ ഗതിയിൽ സൌദിയിൽ നിന്ന് ബഹ്റൈനിലേക്ക്ല പോകുന്നതിനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സൌജന്യ ത്രൂ ടെസ്റ്റ്, ഹെൽത്ത് സെന്ററുകളിൽ നിന്നുള്ള പരിശോധന എന്നിവ ആവശ്യക്കാർക്ക് ഉപയോഗപ്പെടുത്താം. സൌദിയുടെ സിഹ്വത്തി ആപ്പ് വഴി പരിശോധിച്ചാൽ അടുത്ത 12 മണിക്കൂറിനിള്ളിൽ ഫലം ലഭിക്കുകയും ചെയ്യും. സിഹ്വത്തി ആപ്പിലോ മൊബൈലിൽ എസ്എംഎസ് ആയോ ആണ് ഫലം ലഭിക്കുക. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സേവനവും പരിശോധനയ്ക്കായി ഉപയോഗപ്പെടുത്താം.

corona15-15

കൊവിഡ് നെഗറ്റീവ് റിസൾട്ടില്ലാതെ കോസ് വേയിൽ എത്തുന്നവരെ അവിടെ വെച്ച് പരിശോധിച്ച് നെഗറ്റീവായാൽ മാത്രമാണ് ബഹ് റൈനിലേക്ക് പ്രവേശിക്കാൻ കഴിയൂ. 400 റിയാലാണ് പരിശോധനയ്ക്കായി ഈടാക്കുന്നത്. ബഹ്റൈനിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവർ, വാക്സിൻ സേവനങ്ങളിൽ പങ്കെടുക്കുന്നവർ, വാക്സിൻ സേവനങ്ങളിൽ പങ്കെടുക്കുന്നവർ, ആരോഗ്യപ്രവർത്തകർ,സൈനികർ എന്നിവർക്ക് ഇതിൽ ഇളവുണ്ട്. ബഹ്റൈനിലേക്ക് പോയി തിരികെ സൌദിയിൽ വരുന്നവരും പിസിആർ പരിശോധന നടത്തണമെന്ന് നിർബന്ധമാണ്. സൌദിയിലെത്തിയ ശേഷം പരിശോധന നടത്തിയ നെഗറ്റീവായ ശേഷം മാത്രമേ പുറത്തിറങ്ങാവൂ.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+