യുദ്ധം അവസാനിച്ചു.. പക്ഷെ യെമനില്‍ സമാധാനം ഇനിയും അകലെ, കാരണങ്ങള്‍ ഇത്
എട്ട് വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും യെമനില്‍ സമാധാനത്തിലേക്കുള്ള പാത ഇനിയും ഏറെ അകലെ. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വന്നതിന് പിന്നാലെയാണ് യെമനിലും സമാധാനത്തിനുള്ള വഴിയൊരുങ്ങിയത്. 2014 ല്‍ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ യെമന്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെ യെമന്‍ ഭരണനേതൃത്വം സൗദിയിലേക്കു പലായനം ചെയ്തിരുന്നു.
ഇതിന് പിന്നാലെ 2015 ല്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യസേന ആക്രമണം തുടങ്ങിയതോടെയാണ് യെമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് കടന്നത്. എന്നാല്‍ സൗദി-ഇറാന് അനുരഞ്ജനം യെമനിലേക്കും സമാധാനത്തിന്റെ വെളിച്ചം വീശിയിരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഏപ്രിലില്‍, സൗദി നയതന്ത്ര പ്രതിനിധി സംഘം ഹൂതി വിമതരുമായി ചര്‍ച്ച നടത്തുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിനൊപ്പം ഇരുപക്ഷവും ആറുമാസത്തെ പരസ്പര ഉടമ്പടിക്കും സമ്മതിച്ചിരുന്നു. ഇതോടൊപ്പം സന വിമാനത്താവളത്തിന്റെയും ഹൊദൈദ തുറമുഖത്തിന്റെയും ഉപരോധം ലഘൂകരിക്കണമെന്നും രാജ്യത്തിന്റെ എണ്ണ വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഉടമ്പടിയുടെ ഭാഗമായി തടവുകാരെ കൈമാറുകയും ചെയ്തു.
എന്നാല്‍ യെമന്‍ ഇപ്പോഴും കടുത്ത മാനുഷിക പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. യുദ്ധമുണ്ടാക്കിയ അനന്തരഫലങ്ങളില്‍ നിന്ന് കരകയറുക എന്നത് യെമനികള്‍ക്ക് വലിയ വെല്ലുവിളിയാണ്. രാജ്യത്തെ 80% ആളുകള്‍ക്ക് (20 ദശലക്ഷത്തിലധികം) സഹായം ആവശ്യമാണ്. ഇതില്‍ ഏകദേശം ആറ് ദശലക്ഷം പേര് പട്ടിണിയുടെ വക്കിലാണ്. ഉടമ്പടികള്‍ പരസ്പരം സമ്മതിച്ചെങ്കിലും ചില കടുംപിടുത്തങ്ങളാണ് യെമനിലെ സമാധാനം പൂര്‍ണ്ണതോതില്‍ എത്താത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.
സായുധ സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ശമ്പളം സൗദി, യെമനിലെ എണ്ണ വരുമാനത്തില്‍ നിന്നും നല്‍കണം എന്നാണ് ഹൂതികള്‍ നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ തങ്ങളുടെ മുന്‍ ശത്രുക്കള്‍ക്ക് ധനസഹായം നല്‍കുന്നതിന് സൗദി തല്പരരല്ല. പുനര്‍നിര്‍മ്മാണത്തിന് സംഭാവന നല്കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറാണെങ്കിലും യുദ്ധത്തിനുള്ള നഷ്ടപരിഹാരം എന്നതിനോട് സൗദി മുഖം തിരിക്കുകയാണ്.
യെമന്‍ ഗവണ്മെന്റിനെ നയിക്കുന്ന എട്ടംഗ സൗദി പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലുമായി (പിഎല്‍സി) ഇടപഴകാന്‍ ഹൂതികളും വിമുഖത കാണിക്കുന്നു. യെമനില്‍ സൗദി അറേബ്യയെ പോലെ യുഎഇയ്ക്കും ചില താല്പര്യങ്ങളുണ്ട്. തെക്കന്‍ യെമന്‍, എറിത്രിയ, സൊമാലിലാന്‍ഡ് എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും ഏദന്‍ ഉള്‍ക്കടലിലെ സോകോത്ര ദ്വീപിലും ബാബ് അല്‍ മന്ദബിന്റെ മുഖത്തുള്ള പെരിം ദ്വീപിലും യുഎഇയുടെ നിയന്ത്രണം ഇതിനകം തന്നെ ഒരു വാണിജ്യപരമായ സ്ഥാനം നല്‍കിയിട്ടുണ്ട്.
തെക്കന്‍ പ്രവിശ്യകള്‍ ഒരിക്കല്‍ കൂടി സ്ഥാപിക്കണമെന്നും ഒരു സ്വതന്ത്രരാജ്യമാക്കി മാറ്റണം എന്നും ഏഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎഇ പിന്തുണയുള്ള പ്രസ്ഥാനമായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി) ആഗ്രഹിക്കുന്നു. മറുവശത്ത് സൗദി അറേബ്യയാകട്ടെ ദക്ഷിണ യെമന്‍ പ്രവിശ്യകളായ ഹദ്രമൗത്ത്, അല്‍-മഹ്റ എന്നിവിടങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഒരു ഏകീകൃത യെമന്‍ തേടുകയാണ്.
രാജ്യത്ത് യുദ്ധം അവസാനിച്ചെങ്കിലും വിവിധ യെമന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും പ്രാദേശിക ശക്തികളുടെ മത്സര താല്‍പ്പര്യങ്ങളും കാരണം സമാധാനവും സ്ഥിരതയും വളരെ അകലെയായിരിക്കും എന്ന നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications