കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കാമെന്ന് മതപ്രഭാഷകന്‍

  • By Gokul
Google Oneindia Malayalam News

കെയ്‌റോ: ഒരു മതപ്രഭാഷണത്തില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞു നേക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ മതപ്രഭാഷകന്‍ വിവാദത്തിലായി. ഈജ്പ്തിലെ സലഫി മതപ്രഭാഷകനായ ഉസാമ അല്‍ക്വാസിയാണ് വിചിത്രമായ കാഴ്ചപ്പാട് മതവിശ്വാസികളോട് പങ്കുവെച്ചത്. ഈജിപ്റ്റിലെ ഒരു ചാനലിലൂടെയായിരുന്നു വിവാദ ഭാഷണം.

സ്ത്രീകള്‍ കുളിക്കുന്നതും നിങ്ങള്‍ക്ക് ഒളിഞ്ഞുനോക്കാം. എന്നാല്‍ നല്ല ഉദ്ദേശത്തോടുകൂടിയാകണം. ആ സ്ത്രീയെ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും നോക്കാം. വിവാഹത്തിനു മുന്‍പ് സ്ത്രീകളുടെ രഹസ്യങ്ങള്‍ കാണുന്നതില്‍ തെറ്റില്ല. സ്ത്രീകളുടെ സ്വകാര്യമായ കാര്യങ്ങള്‍ കാണാന്‍ പുരുഷന്മാര്‍ക്ക് ആഗ്രമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

look-hole

പ്രസംഗം ചാനലിലൂടെ ആയതുകൊണ്ടുതന്നെ ഈജിപ്തില്‍ സംഗതി വിവാദമായിരിക്കുകയാണ്. മുസ്ലീംവിരുദ്ധമായ കാര്യമാണ് മതപ്രഭാഷകന്‍ പറഞ്ഞിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. അന്യ പുരുഷന്‍ കാണാതിരിക്കാന്‍ സ്ത്രീകളോട് മുഖംപോലും മറയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എങ്ങിനെയാണ് ഇത്തരത്തിലുള്ള കാര്യം അവതരിപ്പിക്കുകയെന്ന് ചില മത നേതാക്കള്‍ ചോദിക്കുന്നു.

അസംബന്ധമാണ് മതപ്രഭാഷകന്‍ പറഞ്ഞെതെന്നായിരുന്നു ഈജിപ്റ്റിലെ മതകാര്യമന്ത്രി മുഹമ്മദ് മുക്തര്‍ പറഞ്ഞത്. താങ്കളുടെ മകള്‍ കുളിക്കുന്നത് കാണാന്‍ അന്യപുരുഷനെ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അല്‍ അറേബ്യ ചാനല്‍ ആണ് മതപ്രഭാഷകന്റെ ഭാഷണം ഇംഗ്ലീഷ് രൂപത്തിലാക്കി ലോകത്തിനു മുന്നിലെത്തിച്ചത്.

English summary
Peeping at bathing woman okay if you intend to marry her says Egypt Salafist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X