പെഗസസ് യു.എസിൻ്റെ കരിമ്പട്ടികയിൽ; നടപടി വിദേശനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്ന്
വാഷിങ്ങ്ടൺ: പെഗസസ് ചാരസോഫ്റ്റ്‍ വെയറിന്റെ നിർമാതാക്കളായ ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയിൽപെടുത്തി അമേരിക്ക. യു.എസ് രാജ്യതാൽപര്യത്തിനും വിദേശനയത്തിനും വിരുദ്ധമായി പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. യു.എസ് വാണിജ്യ വകുപ്പിന്റെ തീരുമാനം എൻഎസ്ഒയ്ക്കു ആഗോളതലത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ.

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ രേഖകൾ ചോർത്തിയെന്നത് വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു. രാഷ്ട്രീയ, നിയമ, മാധ്യമ, ബിസിനസ്, ഉദ്യോഗസ്ഥ മേഖലകളിലുള്ള പ്രമുഖരുടെ ഫോൺ വിവരങ്ങളായിരുന്നു ഇത്തരത്തിൽ ചോർത്തപ്പെട്ടത്. കേസിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
സാരിയില്‍ സുന്ദരിയായി നന്ദന വർമ്മ, ചിത്രങ്ങള്‍ കാണാം

എന്നാൽ, ഇപ്പോഴിതാ ചാരസോഫ്റ്റ്‍ വെയറിന്റെ നിർമാതാക്കളായ ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പിനെ അമേരിക്ക കരിമ്പട്ടികയിൽപെടുത്തിയിരിക്കുകയാണ്. യു.എസ് രാജ്യതാൽപര്യത്തിനും വിദേശനയത്തിനും വിരുദ്ധമായി പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ വാണിജ്യ വകുപ്പിന്റെ തീരുമാനം എൻഎസ്ഒയ്ക്കു ആഗോളതലത്തിൽ തീരുമാനം വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേലിലെ എൻ എസ് ഒ ഗ്രൂപ്പിന് പുറമേ മറ്റൊരു ഇസ്രായേൽ കമ്പനിയായ കാണ്ടിരുനുവിനെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ പോസീറ്റിവ് ടെക്നോളജീസിനെയും സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി ഇനിഷ്യേറ്റീവിനെയും ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കരിമ്പട്ടികയിൽപെടുത്തിയതോടെ അമേരിക്കയിൽ നിന്നുള്ള കയറ്റുമതിക്കും സാങ്കേതിക സഹായങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

മറ്റു തടസ്സങ്ങളും ഔദ്യോഗികമായി രൂപപ്പെട്ടേക്കുമെന്നാണ് സൂചന.റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിച്ചുവെന്ന് കാട്ടിയാണ് റഷ്യൻ കമ്പനിയെ ബൈഡൺ ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഫ്രഞ്ച് സന്നദ്ധസംഘമായ ഫോർബിഡൻ സ്റ്റോറീസുമായി ചേർന്നു പെഗസസ് വിവരച്ചോർച്ച പുറത്തുവിട്ട് മൂന്ന് മാസത്തിനുള്ളിലാണ് യു.എസ് നടപടി.

അതേസമയം അമേരിക്കയുടെ തീരുമാനം നിരാശ ഉണ്ടാക്കുന്നതാണെന്ന് എൻഎസ്ഒ വക്താവ് പറഞ്ഞു. അംഗികൃത സർക്കാർ, രഹസ്യാനേഷണ ഏജൻസികൾക്ക് മാത്രമാണ് പെഗസസ് സാങ്കേതിക വിദ്യ നൽകുന്നതെന്നാണ് എൻ എസ് ഒ പറയുന്നത്. ലോകമെമ്പാടും എൻഎസ്ഒയ്ക്ക് വ്യാപാരബന്ധങ്ങളുണ്ട്. ലോകത്തെ 40 രാജ്യങ്ങളിൽ നിന്നായി 60 ഉപഭോക്താക്കളാണ് എൻഎസ്ഒക്ക് ഉള്ളത്. ഈ പറയുന്ന ഉപഭോക്താക്കളിൽ സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലകർ എല്ലാം ഉൾപ്പെടുമെന്നും എൻഎസ്ഒ വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications