പെഗാസസ് ഫോണ്‍ ചോര്‍ത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്
ദില്ലി; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്. നിരവധി ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോണുകൾ മൊറോക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചതതെന്ന് പ്രോസിക്യൂഷനെ ഉദ്ധരിച്ച് അന്താരാഷ്ട്ര ഏജൻസിയായ എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്.
സ്വകാര്യതയുടെ ലംഘനം, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കടന്ന് കയറൽ, ക്രിമിനൽ അസോസിയേഷൻ എന്നിവ ഉൾപ്പെടെ 10 വ്യത്യസ്ത വിഷയങ്ങളിലാണ് അന്വേഷണം നടത്തുക. തിങ്കാഴാഴ്ച തന്നെ മീഡിയ പാർട്ട് വാർത്ത പോർട്ടൽ ഫോൺ ചോർത്തൽ സംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.പോർട്ടൽ സ്ഥാപകനായ എഡ്വി പ്ലെനലിന്റെയും സ്ഥാപനത്തിലെ മറ്റൊരു മാധ്യമപ്രവർത്തകന്റേയും ഫോണുകളാണ് മൊറോക്കൻ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.റഫാൽ വിമാന ഇടപാടിൽ കമ്മിഷൻ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് നൽകിയ മാധ്യമമാണ് മീഡിയപാർട്ട്.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
അതേസമയം ലെ മോണ്ടെ, ഏജൻസ് ഫ്രാൻസ്-പ്രസ്സ് എന്നിവയിലെ മാധ്യമപ്രവർത്തകരെ വിവരങ്ങൾ ചോർന്നതായും ആരോപണം ഉണ്ട്. എന്നാൽ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണം മൊറോക്കോ ഇന്റലിജന്‍സ് നിഷേധിച്ചു.
അതിനിടെ പെഗസസ് വിവാദം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൂട് പിടിച്ചിരിക്കുകയാണ്. സോഫ്റ്റ്വെയറുകൾ സർക്കാരുകളുടെ അറിവോടെ മാത്രമേ കൊടുക്കുകയുള്ളൂവെന്നാണ് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ വിവാദം ഇന്ത്യയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications