കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍ വന്നുകയറിയ ഉടന്‍ പാകിസ്താന് അമേരിക്കയുടെ വക എട്ടിന്റെ പണി!!! ഒറ്റയടിക്ക് റദ്ദാക്കി...

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അടുത്ത കാലം വരെ അമേരിക്കയുടെ ഏഷ്യയിലെ ഏറ്റവും അടുത്ത പങ്കാളികളില്‍ ഒന്ന് പാകിസ്താന്‍ ആയിരുന്നു. പാകിസ്താന് വേണ്ടി അമേരിക്ക ഇന്ത്യയോട് കാണിച്ചിരുന്ന ഇരട്ടത്താപ്പുകളും അന്ന് ഏറെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ അടുത്ത കാലത്തായി പാകിസ്താനോട് അമേരിക്കയ്ക്ക് വലിയ പ്രതിപത്തിയൊന്നും ഇല്ല. ഒസാമ ബിന്‍ലാദന് ഒളിവില്‍ കഴിയാന്‍ അവസരം നല്‍കിയതുമുതല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണ് താനും. അതിനിടെ പാകിസ്താന്‍ ചൈനയുമായി കൈകോര്‍ത്തതും അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.

ഇപ്പോഴിതാ, പാകിസ്താന് നല്‍കുമെന്ന് പറഞ്ഞിരുന്ന മുന്നൂറ് മില്യന്‍ അമേരിക്കന്‍ ഡോളറിന്റെ സഹായവും റദ്ദാക്കിയിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം നല്‍കാനിരുന്ന സഹായം ആണ് ഉപേക്ഷിച്ചിരിക്കുന്നത്. പാകിസ്താന്റെ പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തിട്ട് അധികനാള്‍ ആയിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.

സഖ്യകക്ഷികള്‍ക്കുള്ള ഫണ്ട്

സഖ്യകക്ഷികള്‍ക്കുള്ള ഫണ്ട്

അമേരിക്കയുടെ സഖ്യകക്ഷികളില്‍ ഒന്നാണ് പാകിസ്താന്‍. ഇത്തരത്തില്‍ സഖ്യകക്ഷികള്‍ക്കുള്ള ഫണ്ട് എന്ന രീതിയില്‍ ആയിരുന്നു മൂന്നൂറ് മില്യണ്‍ ഡോള്‍( ഏതാണ്ട് രണ്ടായിരം കോടിയില്‍ പരം രൂപ) നല്‍കാമെന്ന് പ്രഖ്യാപിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ പണം നല്‍കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ, അക്കാര്യത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടു എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ ഇപ്പോഴും നിഷേധിക്കുകയാണ്.

അഫ്ഗാന്‍ തീവ്രവാദികള്‍ക്ക്

അഫ്ഗാന്‍ തീവ്രവാദികള്‍ക്ക്

അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധം തുടങ്ങിയിട്ട് 17 വര്‍ഷത്തോളം ആയി. ഈ ഭീകരരെ ഇപ്പോഴും പാകിസ്താന്‍ സംരക്ഷിക്കുകയാണ് എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ അഫ്ഗാനില്‍ നിന്നുള്ള ഭീകരര്‍ പാകിസ്താന്റെ ആഭ്യന്തര സുരക്ഷയേയും വലിയ തോതില്‍ ഭീഷണിപ്പെടുത്തുന്ന ഒന്നാണ്.

വകമാറ്റും

വകമാറ്റും

പാകിസ്താന് നല്‍കാം എന്ന് പ്രഖ്യാപിച്ചിരുന്ന മുന്നൂറ് മില്യന്‍ ഡോളര്‍ മറ്റെന്തെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും എന്നാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് യുഎസ് കോണ്‍ഗ്രസ്സിന്റെ അനുമതി ആവശ്യമാണ്. നേരത്തെ തന്നെ പാകിസ്താന് നല്‍കുമെന്ന് പറഞ്ഞിരുന്ന അഞ്ഞൂറ് മില്യന്‍ ഡോളറിന്റെ സഹായം അമേരിക്ക പിന്‍വലിച്ചിരുന്നു.

അമേരിക്കയ്ക്ക് വേണ്ടത്

അമേരിക്കയ്ക്ക് വേണ്ടത്

പാകിസ്താനില്‍ നിന്ന് അമേരിക്ക കൊതിക്കുന്നത് പോലുള്ള ഒരു സമീപനം ലഭിക്കുന്നില്ല എന്നത് തന്നെ ആണ് അവരെ പ്രകോപിപ്പിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ഭരണപരമായി അസ്ഥിരമായിരുന്നു പാകിസ്താന്‍ എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ആഴ്ചകള്‍ ആകുന്നതേയുള്ളൂ.

മടുത്തു തുടങ്ങി

മടുത്തു തുടങ്ങി

പാകിസ്താനുമായിള്ള അമേരിക്കന്‍ സൗഹൃദത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. പാകിസ്താനും ചൈനയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢപ്പെട്ടതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയ്‌ക്കെതിരെ ഏഷ്യയില്‍ മികച്ച പങ്കാളി പാകിസ്താന്‍ ആയിരിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് അമേരിക്ക.

English summary
US military to cancel $300m in Pakistan aid over terror groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X