Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പലുകൾക്ക് മുകളിലൂടെ പറന്ന ആ 3 വിചിത്ര രൂപങ്ങൾ! യുഎസ് പുറത്തുവിട്ട യുഎഫ്ഒ ദൃശ്യങ്ങളിൽ ഞെട്ടി ലോകം

ലോകമെമ്പാടുമുള്ള ശാസ്ത്രാന്വേഷകരെയും ശാസ്ത്രപ്രേമികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ട്, തിരിച്ചറിയാനാകാത്ത ആകാശ പ്രതിഭാസങ്ങളുടെ (Unidentified Anomalous Phenomena - UAP) രണ്ടാം ഘട്ട ദൃശ്യങ്ങളും ഔദ്യോഗിക രേഖകളും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ പുറത്തുവിട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മെയ് ആദ്യവാരം പുറത്തുവിട്ട ഒന്നാം ഘട്ട ഫയലുകൾക്ക് ലഭിച്ച ആഗോള സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ നിർണായക വിവരങ്ങൾ അടങ്ങിയ രണ്ടാം ബാച്ച് പുറത്തുവന്നിരിക്കുന്നത്. അന്യഗ്രഹ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ തെളിവുകളൊന്നും ഈ ദൃശ്യങ്ങൾ നൽകുന്നില്ലെങ്കിലും, വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച ഒരു സുപ്രധാന സംഭവമായി ഈ വിവരശേഖരം മാറിക്കഴിഞ്ഞു.

ഇത്തവണ പുറത്തുവിട്ട ദൃശ്യങ്ങളിൽ പശ്ചിമേഷ്യൻ മേഖലകളിൽ നിന്നും സിറിയയിൽ നിന്നും സൈനികർ പകർത്തിയ അത്യപൂർവമായ ദൃശ്യങ്ങൾ ഉൾപ്പെടുന്നു. യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിലുള്ള പേർഷ്യൻ ഗൾഫിന് മുകളിലൂടെ മൂന്ന് വിചിത്ര വസ്തുക്കൾ നിശ്ചിത രൂപത്തിൽ (Formation) ഒരുമിച്ച് പറക്കുന്ന ദൃശ്യങ്ങളാണ് ഇതിലൊന്ന്. യുഎസ് സൈനിക പ്ലാറ്റ്‌ഫോമിലെ ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ചാണ് ഇത് പകർത്തിയിരിക്കുന്നത്. മറ്റൊരു പ്രധാന ദൃശ്യം, ഇറാൻ തീരക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മുകളിലൂടെ നാല് അജ്ഞാത വസ്തുക്കൾ ഒരുമിച്ച് പറന്നുപോകുന്നതാണ്.

പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സാങ്കേതികവിദ്യ

അമേരിക്കയുടെ കോടികൾ വിലമതിക്കുന്ന റഡാർ സംവിധാനങ്ങളെയും എഫ്-35 ഉൾപ്പെടെയുള്ള അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെയും ഈ അജ്ഞാത വസ്തുക്കൾ അനായാസം കബളിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'പഴ്സ്യൂ' (PURSUE) എന്നറിയപ്പെടുന്ന പുതിയ പദ്ധതിയിലൂടെ ഡീക്ലാസിഫൈ ചെയ്ത രേഖകൾ പ്രകാരം, അതിവേഗത്തിൽ സഞ്ചരിക്കുന്ന ഈ വസ്തുക്കൾ റഡാർ സ്ക്രീനുകളിൽ നിന്ന് നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാവുകയും മറ്റൊരു പോയിന്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സൈനിക ഉദ്യോഗസ്ഥർ ഇതിനെ 'റഡാർ ഗോസ്റ്റ്സ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൗതികശാസ്ത്ര നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇവയുടെ ചലനവേഗതയെന്ന് പ്രമുഖ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

ufo-files-1779559381 jpg

ഈ ഫയലുകളിലുള്ള വിവരങ്ങൾ കണ്ട് പൊതുജനങ്ങൾക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്തിച്ചേരാം എന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. പല സൈനിക വിഭാഗങ്ങൾ, എഫ്ബിഐ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, നാസ (NASA) എന്നിവയുൾപ്പെടെയുള്ള വിവിധ ഏജൻസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളായതിനാൽ, ഇതിൽ പലതിനും വ്യക്തമായ ഉറവിട പരിശോധനാ ചരിത്രം ഇല്ലെന്നും പെന്റഗൺ സമ്മതിക്കുന്നുണ്ട്. നിലവിൽ യുഎസ് ഔദ്യോഗിക വെബ്‌സൈറ്റായ war.gov/ufo വഴി ഈ ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും. വരും ആഴ്ചകളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നാണ് സൂചന.

യുഎസിൽ നടത്തിയ സമീപകാല സർവേകൾ സൂചിപ്പിക്കുന്നത് ഭൂരിഭാഗം ജനങ്ങളും അന്യഗ്രഹ ജീവികളുടെ നിലനിൽപ്പിൽവിശ്വസിക്കുന്നു എന്നാണ്. അതിൽ പകുതിയോളം പേർ കരുതുന്നത് അവ എപ്പോഴെങ്കിലും ഭൂമി സന്ദർശിച്ചിട്ടുണ്ടാകാം എന്നുമാണ്. എന്തായാലും ഇനി പുറത്തുവരുന്ന ഫയലുകളിൽ അന്യഗ്രഹ ജീവന്റെ സൂചന ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ജനങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+