കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ബോംബറുകള്‍ ഐസിസ്സിനെ ആക്രമിച്ചതായി പെന്റഗണ്‍

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറാഖ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന വിമത തീവ്രവാദി വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാന്‍ ബോംബുകള്‍ വര്‍ഷിച്ചതായി അമേരിക്കന്‍ സൈനിക ആസ്ഥനമായ പെന്റഗണ്‍. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇറാന്‍ ഐഎസ്സിനെ ആക്രമിച്ചിരുന്നതായി വെളിപ്പെടുത്തിയത്. എന്നാല്‍ ഐസിസ്സിനെതിരെ പോരാടുന്ന അമേരിക്കന്‍ സഖ്യത്തോടൊപ്പം ചേര്‍ന്നല്ല ഇറാന്റെ ബോംബര്‍ വിമാനം ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഇറാന്‍ ആക്രമണം നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ ജോണ്‍ കിര്‍ബി തയ്യാറായിട്ടില്ല. ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും സൂചനകള്‍ മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ തെളിവുകള്‍ക്ക് ഇറാന്‍ സര്‍ക്കാരിനെ ബന്ധപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

isis-pentagon

അതേസമയം, അമേരിക്കയുടെ വെളിപ്പെടുത്തല്‍ ഇറാന്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഇറാന്‍ സായുധ സേനാ ഉപ മേധാവി നടത്തിയ പ്രതികരണത്തില്‍ അമേരിക്കയുടെ വെളിപ്പെടുത്തല്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. മാത്രമല്ല, ഐഎസ് തീവ്രവാദികളെ ഇത്രയും ശക്തരാക്കിയത് അമേരിക്കയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണക്കാര്‍ അമേരിക്കതന്നെയാണെന്നാണ് ഇറാന്റെ നിലപാട്.

ഇറാന്‍ ബോംബറുകള്‍ ഇറാഖ് അതിര്‍ത്തില്‍ കടന്നെന്ന വാര്‍ത്ത അല്‍ ജസീറയാണ് ആദ്യം പുറത്തുവിട്ടത്. അല്‍ ജസീറ പുറത്തുവിട്ട ഫൂട്ടേജില്‍ ഒരു എഫ്4 ഫൈറ്റര്‍ ജെറ്റ് ഇറാഖിന്റെ കിഴക്കന്‍ പ്രവിശ്യയായ ദിയാലയില്‍ കണ്ടെത്തിയെന്നാണ് അവരുടെ അവകാശവാദം. അല്‍ ജസീറ റിപ്പോര്‍ട്ടിന് പിന്നാലെയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

English summary
Pentagon says Iranian air force bombs Isis targets in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X