രഹസ്യ വേശ്യാലയത്തില്‍ റെയ്ഡ്; എട്ടു യുവതികള്‍ പിടിയില്‍
തായ്‌ലന്റ്: വാടകയ്ക്ക് വീടെടുത്തതിനുശേഷം വേശ്യാലയം നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. വേശ്യാലയത്തിലെ എട്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലന്റിലെ ഹുവ ഹിന്‍ ജില്ലയിലാണ് ടൂറിസ്റ്റുകള്‍ ഏറെയെത്തുന്ന സ്ഥലത്ത് കാലങ്ങളായി രഹസ്യമായി വേശ്യാലയം നടത്തിവന്നത്. വലിയ വീട്ടില്‍ പത്തോളം ചെറിയ റൂമുകളുണ്ടായിരുന്നെന്നെന്ന് റെയ്ഡില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഹുവ ഹിന്‍ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള വീടിനുള്ളില്‍ നിന്നും ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളും, സെക്‌സിനായി എത്തുന്നവര്‍ നല്‍കുന്ന പണത്തിന്റെ കണക്കുകള്‍ സൂക്ഷിക്കുന്ന അക്കൗണ്ട് പുസ്തകവും പോലീസ് കണ്ടെടുത്തു. സ്ഥാപനത്തിലെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന ഒരു സ്ത്രീ ജീവനക്കാരിയും ഗാര്‍ഡും പോലീസ് പിടിയിലായിട്ടുണ്ട്.

പിടിയിലായ പെണ്‍കുട്ടികള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇരുപതിനും മുപ്പതിനും പ്രായമുള്ളവരാണിവര്‍. ഒരു കസ്റ്റമറില്‍ നിന്നും ഏകദേശം 1,200 രൂപയോളമാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇതില്‍ പകുതിയോളം വേശ്യാലയ നടത്തിപ്പുകാരന് അവകാശപ്പെട്ടതാണ്. ഒരു രാത്രി മുഴുവന്‍ താമസിക്കാന്‍ എത്തുന്നവര്‍ 6500 രൂപയോളം നല്‍കണം. ദിവസം മുപ്പതോളം കസ്റ്റമേഴ്‌സ് സ്ഥാപനത്തിലെത്തുന്നുണ്ടെന്ന് ഗാര്‍ഡ് പോലീസിനോട് പറഞ്ഞു.
പകല്‍ സമയത്ത് ടാക്‌സി ഡ്രൈവറായ യുവാവ് രാത്രിയില്‍ വേശ്യാലയത്തില്‍ ഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ്. വേശ്യാലയ നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് ഗാര്‍ഡ് വ്യക്തമാക്കി. വേശ്യാലയ നടത്തിപ്പുകാരന്‍ ഇപ്പോഴും ഒളിവിലാണ് ഇയാള്‍ക്കുവേണ്ടി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications