Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സെക്‌സും മദ്യവും മാത്രമാണോ?

മദ്യവും സെക്സും കൂടാതെ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ വൈഫൈ കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. വൈഫൈയുടെ ഉപയോഗത്തെക്കുറിച്ച് ലണ്ടനിലെ എെപാസ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

ലണ്ടന്‍: ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സെക്‌സും മദ്യവും മാത്രമല്ല വൈഫൈ കൂടി ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.മദ്യം, സെക്‌സ് എന്നിവയ്ക്കായിരുന്നു മുന്‍പ് ഏറെ ഡിമാന്‍ഡ്. എന്നാലിപ്പോള്‍ സ്ഥിതി ആകെ മാറി. ജനങ്ങള്‍ ഒന്നാമതായി തിരഞ്ഞെടുക്കുന്നത് വൈഫൈ സംവിധാനത്തെയാണ്. 10 പേരില്‍ 4 പേരും തിരഞ്ഞെടുത്തത് വൈഫൈയാണ്. . വൈഫൈ സംവിധാനത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഐപാസ് നടത്തിയ സര്‍വെയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും 1700 ജോലിക്കാരില്‍ നടത്തിയ സര്‍വെയില്‍ ആദ്യ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് വൈഫൈ സംവിധാനത്തെയാണ്.

വൈഫൈ ഇപ്പോള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ചോക്ലേറ്റ്, സെക്‌സ്, മദ്യം എന്നിവയെ പിന്തള്ളിയാണ് വൈഫൈ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 40.2 ശതമാനം പേരാണ് ഒന്നാമതായി വൈഫൈ തിരഞ്ഞെടുത്തിട്ടുള്ളത്. 36.6 ശതമാനം പേര്‍ സെക്‌സിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. മദ്യം, ചോക്ലേറ്റ്, ആഡംബര വസ്തുക്കളൊക്കെയാണ് പിന്നീടുള്ള ലിസ്റ്റില്‍. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്. വിവരങ്ങള്‍ എല്ലാം വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന സംവിധാനത്തെ എങ്ങനെയാണ് മാറ്റി നിര്‍ത്തുന്നത്.

sex

കാലഘട്ടങ്ങള്‍ വിഭജിക്കപ്പെടുമ്പോള്‍ വൈഫൈയ്ക്ക് മുന്‍പ്, ശേഷം എന്ന് സൂചിപ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്റര്‍നെറ്റ് കണക്ഷന്‍ സുഗമമാക്കിയതില്‍ ഒഴിച്ചു കൂടാനാവാത്ത പങ്ക് വൈഫൈ സംവിധാനത്തിനുണ്ട്. ഈ സംവിധാനം ജീവിത നിലവാരം ഉയര്‍ത്തിയെന്ന് സര്‍വെയില്‍ പങ്കെടുത്ത ചിലരൊക്കെ ചൂണ്ടിക്കാട്ടി. യാത്രാ വേളയില്‍ ഹോട്ടല്‍,താമസം, വഴി ഒക്കെ ഉറപ്പാക്കുന്നതിനായി വൈഫൈ സൗകര്യമാണ് മിക്കവരും ഉപയോഗിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+