കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയില്‍ ആള്‍ത്താമസമുള്ളവര്‍ മോണിക്ക ലെവിന്‍സ്‌കിക്ക് പുല്ലുവില നല്‍കില്ല.. അതെയോ ബില്‍ ക്ലിന്റണ്‍?

  • By Kishor
Google Oneindia Malayalam News

അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഹിലരി ക്ലിന്റണ്‍ മത്സരിക്കുമ്പോള്‍ അതില്‍ മോണിക്ക ലെവിന്‍സ്‌കിക്ക് എന്താണ് കാര്യം. അമേരിക്കന്‍ പ്രസിഡണ്ടായിരിക്കേ ബില്‍ ക്ലിന്റണുമായി ലൈംഗിക ബന്ധം പുലര്‍ത്തി വിവാദ നായികയായ മോണിക്കയ്ക്ക് ഇത്തിരി കാര്യമുണ്ടെന്ന് കരുതുന്നവര്‍ അമേരിക്കയിലുണ്ട്. ഹിലരിയുടെ പ്രസിഡണ്ടാകാനുള്ള സാധ്യതകള്‍ക്ക് മോണിക്ക - ബില്‍ ക്ലിന്റണ്‍ ബന്ധം വിനയാകുമോ എന്നും ചര്‍ച്ചകള്‍ നടക്കുന്നു.

Read Also: എൻറെ ഭർത്താവ് ഹണി റോസിന്റെ അടുത്ത് പോയാൽ നിനക്കെന്താടാ.. ഫേസ്ബുക്കിൽ യൂത്ത് കോൺഗ്രസ് നേതാവിന് യുവതിയുടെ പച്ചത്തെറി.. വീഡിയോ!!!

വിക്കിലീക്‌സ് ഞായറാഴ്ച പുറത്തുവിട്ട ചില വിവരങ്ങള്‍ കൂടി ഈ സംവാദത്തില്‍ ചേരുന്നു. എന്നാല്‍ മോണിക്ക ലെവിന്‍സ്‌കി എപ്പിസോഡ് ഹിലരിക്ക് ഒരുതരത്തിലും വിനയാകില്ല എന്നാണ് ബില്‍ ക്ലിന്റന്റെ അടുത്ത ആളായ ബുഡോവ്‌സ്‌കി പറയുന്നത്. സാധാരണ ആളുകള്‍ മോണിക്ക ലെവിന്‍സ്‌കിക്ക് ഒരു വിലയും നല്‍കില്ല എന്നും ഇദ്ദേഹം തുറന്നടിക്കുന്നു.

ബില്‍ ക്ലിന്റന്റെ രാഷ്ട്രീയഭാവി

ബില്‍ ക്ലിന്റന്റെ രാഷ്ട്രീയഭാവി

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബില്‍ ക്ലിന്റന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചത് മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ലൈംഗിക ബന്ധം പുറത്തായതിനെ തുടര്‍ന്നാണ്. 1995 നവംബറിനും 1997 മാര്‍ച്ചിനും ഇടയില്‍ പ്രസിഡണ്ട് ക്ലിന്റണുമായി ഒമ്പത് തവണ ലൈംഗികമായി ബന്ധപ്പെട്ടു എന്നാണ് മോണിക്ക് ലെവിന്‍സ്‌കി തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

ബലാത്സംഗമല്ല

ബലാത്സംഗമല്ല

പ്രസിഡണ്ടായിരുന്ന കാലത്ത് ബില്‍ ക്ലിന്‍ണ്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് ബലാത്സംഗമൊന്നും ആയിരുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അതൊരു അശ്ലീല ബന്ധമായി മാറിയത്.

രാഷ്ട്രീയ ആയുധമായി

രാഷ്ട്രീയ ആയുധമായി

ബില്‍ ക്ലിന്റന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ ഒരു ആയുധമാക്കി ഉപയോഗിച്ചു എന്നാണ് മോണിക്ക ലെവിന്‍സ്‌കി പറയുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ക്ലിന്റണ് പ്രസിഡണ്ട് സ്ഥാനം നഷ്ടമായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മാത്രം പ്രസിഡണ്ടായിരുന്നു ബില്‍ ക്ലിന്റണ്‍.

മോണിക്കയുടെ തിരിച്ചുവരവ്

മോണിക്കയുടെ തിരിച്ചുവരവ്

വിവാദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ജീവിതം ദുസ്സഹമായ മോണിക്ക സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടാനായി ലണ്ടനിലേക്ക് പോയിരുന്നു. അടുത്തിടെ ഫിലാഡല്‍ഫിയയിലെ ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ട മോണിക്ക ട്വിറ്ററിലും സജീവമായി. ഓണ്‍ലൈന്‍ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ മോണിക്ക രംഗത്തെത്തിയതും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആര് ശ്രദ്ധിക്കാനാണ്

ആര് ശ്രദ്ധിക്കാനാണ്

പീപ്പിള്‍ ഡോണ്ട് ഗിവ് എ റാറ്റ് ഷിറ്റ് ടു മോണിക്ക ലെവിന്‍സ്‌കി എന്നാണ് ക്ലിന്റന്റെ അടുപ്പക്കാരനായ ബുഡോവ്‌സ്‌കി പറയുന്നത്. ഇത് ഞാന്‍ ബെറ്റ് വെക്കാം. മോണിക്ക ലെവിന്‍സ്‌കി വിവാദം കത്തിനിന്ന സമയത്തെ ക്ലിന്റന്റെ ഓഫീസില്‍ നിന്നുള്ള ഇ മെയിലുകളാണ് വിക്കിലീക്ക്‌സ് അടുത്തിടെ പുറത്ത് വിട്ടത്.

English summary
People don't give a rat's ass about Lewinsky, Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X