റംസാന്‍ നോമ്പ് കാലത്ത് ഭക്ഷണം കഴിച്ചാല്‍ ശിക്ഷ..!! ബാക്കി ഭക്ഷണം ജയിലില്‍ കിടന്ന് കഴിക്കാം..!!

  • By: അനാമിക
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: റംസാന്‍ നോമ്പ്കാലം ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകാലമാണ്. മുസ്ലിംങ്ങള്‍ നോമ്പ്കാലത്ത് ഭക്ഷണവും വെള്ളവും ഒഴിവാക്കും. മുസ്ലിം രാഷ്ട്രങ്ങളില്‍ മറ്റുമതവിശ്വാസികള്‍ക്കും പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ട്. ഇത്തരക്കാരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവന്നിരിക്കുകയാണ് പാകിസ്താന്‍.

Read Also: ഗള്‍ഫുകാരന്റെ ഭാര്യയോട് പോലീസുകാരന് മോഹം...!! ഭര്‍ത്താവ് നാട്ടിൽ തിരിച്ചെത്തിയപ്പോള്‍..!!

Read Also: സൗദിയില്‍ നിന്നും മലയാളികള്‍ മടങ്ങേണ്ടി വരും..!! ഇനി സര്‍ക്കാര്‍ ജോലിയും ചെയ്യാനാവില്ല..!!

ബില്ലിന് അംഗീകാരം

റംസാന്‍ നോമ്പുകാലത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം അംഗീകരിച്ചത്. ഏകകണ്ഠമായാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

പരസ്യ ഭക്ഷണം പാടില്ല

നോമ്പ് കാലത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ പുക വലിക്കുകയോ ചെയ്താല്‍ മൂന്ന് മാസം അഴിയെണ്ണേണ്ടി വരും. മാത്രമല്ല അഞ്ഞൂറ് രൂപ പിഴയും നല്‍കണം. ഹോട്ടലുകള്‍ക്കുള്ള പിഴ അഞ്ഞൂറില്‍ നിന്നും 25,000 ആയി ഉയര്‍ത്തി.

പിഴ വൻതുക

ടിവി ചാനലുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ നിയമ ലംഘനം നടത്തിയാല്‍ ഒടുക്കേണ്ട പിഴസംഖ്യ 5000,000 രൂപയാണ്. സെനറ്ററായ തന്‍വീര്‍ ഖാന്‍ ആണ് നിയമഭേദഗതി അവതരിപ്പിച്ചത്.

കനത്ത ശിക്ഷ

റംസാന്‍ കാലത്ത് ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് തന്‍വീര്‍ ഖാന്‍ ആവശ്യപ്പെട്ടു. നേരത്തെ നോമ്പുകാലത്ത് സിനിമാ തിയറ്ററുകള്‍ രാവിലെ മൂന്ന് മണിക്കൂറും വൈകിട്ട് ഇഫ്താറിന് ശേഷം മൂന്ന് മണിക്കൂറും അടച്ചിടാന്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു.

English summary
People who smoke, eat openly during Ramazan will have to face 3-month imprisonment
Please Wait while comments are loading...