കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല; അമേരിക്കയില്‍ ട്രംപ് വിരുദ്ധ പ്രക്ഷോഭം

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍തെരുവിലിറങ്ങിയതിനിടെയായിരുന്നു സംഭവം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിനിടെ അമേരിക്കയില്‍ വെടിവെയ്പ്പ്. വെടിവെയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ നാല് പേര്‍ സ്ത്രീകളാണ്. ഡൗണ്‍ടൗണ്‍ സിയാറ്റിലില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍
തെരുവിലിറങ്ങിയതിനിടെയായിരുന്നു സംഭവം. എന്നാല്‍ പ്രക്ഷോഭകാരികളില്‍ ഉള്‍പ്പെട്ടവരാണോ വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപ് നേടിയ അപ്രതീക്ഷിത വിജയത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങിയത്.

ജനക്കൂട്ടത്തിനിടയിലേക്ക് നടന്നെത്തിയ ഒരാളാണ് വെടിയുതിര്‍ത്തത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റ് നാല് പേരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരും ചികിത്സയിലാണ്. വിവമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസും ഫയര്‍ ഫോഴ്‌സുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ നടക്കുമ്പോള്‍ ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളാണ് പ്രക്ഷോഭത്തിന് പിന്നിലുള്ളത്.

donald-trump-protest

തിരഞ്ഞെടുപ്പിനിടെ ഭീകരാക്രമണം നടത്തുമെന്ന ഐസിസ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയിലെ മുസ്ലിങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവരുതെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ആഹ്വാനം. ട്രംപ് പുലര്‍ത്തുന്ന ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ ഐസിസ് ആക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ 289 ഇലക്ടറല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

English summary
People injured Shoting in Seattle near scene Of anti-Trump protests. A gunman opened fire in downtown Seattle on Wednesday evening following an argument and wounded five people, one man in critical condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X